city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴിക്കോട്ട് 12 കാരൻ മരിച്ചത് നിപ ബാധിച്ച്; 17 പേർ നിരീക്ഷണത്തിൽ; കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത

കോഴിക്കോട്: (www.kasargodvartha.com 05.09.2021) കേരളത്തിൽ വീണ്ടും നിപ ഭീഷണി. 12 കാരൻ നിപ ബാധിച്ച് മരിച്ചു. ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഞായറാഴ്ച പുലർചെയോടെയാണ് മരണപ്പെട്ടത്. കുട്ടിക്ക് നിപ ബാധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. നാല് ദിവസം മുമ്പാണ് കടുത്ത പനിയോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

   
കോഴിക്കോട്ട് 12 കാരൻ മരിച്ചത് നിപ ബാധിച്ച്; 17 പേർ നിരീക്ഷണത്തിൽ; കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത



മരിച്ച 12 കാരന്റെ ചാത്തമംഗലം വാർഡ് പരിധിയിലെ വീടിന് സമീപത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. വീടിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പൊലീസ് ബാരികേഡ് ഉപയോഗിച്ച് റോഡുകൾ പൂർണമായും അടച്ചു. ചാത്തമംഗലം വാര്‍ഡ് പൂര്‍ണമായും അടയ്ക്കുകയും എട്ട്, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്. അതേസമയം കുട്ടിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.


കുട്ടിയുമായി സമ്പർക്കത്തിൽ ഏർപെട്ട 17 പേർ നിരീക്ഷണത്തിലാണ്. അഞ്ച് പേര്‍ക്ക് കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആശുപത്രികളിൽ കുട്ടി ചികിത്സ നേടിയിട്ടുള്ളതിനാൽ സമ്പര്‍ക്ക പട്ടിക നീളാന്‍ സാധ്യതയുണ്ട്.


രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തര ആക്ഷന്‍ പ്ലാന്‍ ആരോഗ്യവകുപ്പ് തയ്യാറാക്കി. കേന്ദ്ര സർകാർ നിയന്ത്രണത്തിലുള്ള സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.


കോഴിക്കോട് സൗത് ബീചിന് സമീപം കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ കുട്ടിയുടെ മൃതദേഹം ഖബറടക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് ഖബറടക്കിയത്.

Keywords:  Kozhikode, Kerala, News, Top-Headlines, Health, Health-Department, Treatment, Death, ALERT, Kannur, Malappuram, Health-minister, Police, 12-year-old dies of Nipah; 17 under observation.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia