city-gold-ad-for-blogger

ഭര്‍ത്താവും വീട്ടുകാരും ബെല്‍റ്റ് കൊണ്ട് അടിച്ച യുവതി അവശനിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18/05/2015) ഭര്‍ത്താവും വീട്ടുകാരും ബെല്‍റ്റ് കൊണ്ട് അടിച്ച യുവതി അവശനിലയില്‍. കൊവ്വല്‍പ്പള്ളിയിലെ ഹനീഫ-ഫൗസിയ ദമ്പതികളുടെ മകളും ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ഫര്‍സാന(21)യ്ക്കാണ് ഭര്‍തൃഗൃഹത്തില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്.

കുവൈത്തില്‍ ഡ്രൈവറായ ഭര്‍ത്താവ് റഷീദും റഷീദിന്റെ മാതാവ് കുഞ്ഞിപാത്തുമ്മയും റഷീദിന്റെ സഹോദരി അഫ്‌സത്തും സഹോദരി ഭര്‍ത്താവ് ഖാലിദും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം യുവതിയെ ബെല്‍ട്ടുകൊണ്ട് ക്രൂരമായി അടിച്ചുപരിക്കേല്‍പിച്ചത്. ഫര്‍സാനയുടെ പരാതിയില്‍ ഭര്‍ത്താവ് റഷീദ്, ഭര്‍തൃ ബന്ധുക്കളായ കുഞ്ഞിപ്പാത്തു, അഫ്‌സത്ത്, ഖാലിദ് എന്നിവര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു.

ഫര്‍സാനക്ക് ഭര്‍തൃ വീട്ടുകാര്‍ അവരുടെ വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫര്‍സാന ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അനുകൂല വിധി സമ്പാധിച്ചിരുന്നു. മെയ് 12 നാണ് ഫര്‍സാന ഭര്‍തൃ ഗൃഹത്തിലെത്തിയത്. കുറച്ച് ദിവസം പ്രശ്‌നങ്ങളുണ്ടായില്ല.

ശനിയാഴ്ച വൈകിട്ട് അകാരണമായി റഷീദിന്റെ സഹോദരി ഭര്‍ത്താവ് ഖാലിദ്  ഫര്‍സാനയെ തല്ലിച്ചതച്ചു. തൊട്ടുപിന്നാലെ വീട്ടിലെത്തിയ ഭര്‍ത്താവ് റഷീദും ഫര്‍സായെ ശാരീരിക പീഡനത്തിനിരയാക്കി. റഷീദിന്റെ മാതാവ് കുഞ്ഞിപാത്തുമ്മയും അഫ്‌സത്തും യുവതിയുടെ രണ്ട് കൈകളും പിറകോട്ട് വലിച്ച് പിടിക്കുകയും റഷീദ് ബെല്‍റ്റ് കൊണ്ട് തലക്കും മുഖത്തും അടിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍  കഴിയുന്ന യുവതി പറയുന്നത്.

ബെല്‍ട്ടുകൊണ്ടടിക്കുമ്പോള്‍ അതെണ്ണി സഹോദരി ഭര്‍ത്താവ് ഖാലിദ് ചിരിച്ചതായും യുവതി പറയുന്നു.  വിവരമറിഞ്ഞ് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ ഭര്‍തൃഗൃഹത്തിലെത്തി യുവതിയെ മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഫര്‍സാനയെ തിങ്കളാഴ്ച രാവിലെ വിദഗ്ധ ചികിത്സക്കായി  മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഖാലിദ് ഇടക്കിടെ ഫര്‍സാനയെ ദ്രോഹിക്കുകയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് അനാവശ്യമായി സംസാരിക്കുകയും പതിവായിരുന്നുവെന്നാണ് പരാതി.

ഇക്കാര്യം യുവതി ഭര്‍ത്താവ് റഷീദിനോട് പറഞ്ഞപ്പോള്‍ കാര്യമാക്കാതെ കൂടുതല്‍ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിക്കുകയായിരുന്നു. വിവാഹ സമയം 50 പവന്‍ സ്വര്‍ണം യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. റഷീദ് ഇതെല്ലാം വാങ്ങിവെച്ചിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതും പഠിക്കുന്നതും വിലക്കി. ഇതിനിടയില്‍ എതിര്‍പ്പ് അവകണിച്ച് ഫര്‍സാന ഡിഗ്രി പരീക്ഷ എഴുതി. ഇതും ഭര്‍ത്താവിനെ പ്രകോപിപ്പിച്ചിരുന്നു. ഇവര്‍ക്ക് ഒന്നരവയസുള്ള ഒരു മകളുണ്ട്.
ഭര്‍ത്താവും വീട്ടുകാരും ബെല്‍റ്റ് കൊണ്ട് അടിച്ച യുവതി അവശനിലയില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Housewife, Attack, husband, Injured, Kanhangad, Kerala, Woman injured after assaulted.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia