കാറില്‍ മാരാകായുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍
Mar 14, 2012, 14:30 IST
കുശാല്‍ നഗറില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം മുറിയനാവി ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍.66 എ -8569 നമ്പര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഇരുമ്പ് പൈപ്പ്, കത്തി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത പോലീസ് കാറും മാരകായുധങ്ങളും കസ്റ്റഡിയിലെടുത്തു.
കല്ലൂരാവി, മുറിയനാവി, തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനുമുമ്പ് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നംഗ സംഘം കാറില്‍ മാരകായുധങ്ങള്‍ കടത്തിയതെന്ന് പോലീസ് പറഞ്ഞു.
Keywords: kasaragod, Kanhangad, arrest, Car, Police