സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്കായി തിരച്ചില്‍
May 1, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/05/2015) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ റിയല്‍ എസ്റ്റേറ്റ് വ്യാപാരി പള്ളിപ്പുഴയിലെ സൂര്യയെന്ന മുഹമ്മദ് കുഞ്ഞി (50)ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. പൂച്ചക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് മുഹമ്മദ്കുഞ്ഞിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഏപ്രില്‍ 16 ന് രാത്രി പള്ളിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് മുഹമ്മദ്കുഞ്ഞി കാറില്‍ കയറ്റി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി കോട്ടച്ചേരിയില്‍ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിനാല്‍ കുട്ടി സംഭവം ആദ്യം ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ഭീഷണി തുടര്‍ന്നതോടെയാണ് കുട്ടി വിവരം വീട്ടുകാരെ അറിയിക്കുന്നതും, പോലീസില്‍ പരാതി നല്‍കുന്നതും.
Also Read:
നേപ്പാളിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി എത്തിക്കും
Keywords: Kanhangad, Kerala, Student, Molestation, Boy, School, Hosdurg police, Case, Complaint,
Advertisement: