വീണ്ടും ഡെങ്കിപ്പനി; ഒരാള്‍ ആശുപത്രിയില്‍
Jul 5, 2013, 11:19 IST
കാസര്‍കോട്: കാസര്‍കോട്ട് ഡെങ്കിപ്പനി ഉള്‍പെടെയുള്ള പകര്‍ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് ബേഡകത്തെ 45 കാരനെ വ്യാഴാഴ്ച ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 112 പേരാണ് വ്യാഴാഴ്ച പനി ബാധിച്ച് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്. ഇവരില്‍ എട്ടു പേരെ അഡ്മിറ്റ് ചെയ്തു.
ഇതിനകം 20 ഓളം പേര്‍ മഴക്കാലം ആരംഭിച്ചതിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ മാത്രമായി ചികിത്സയ്‌ക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും നിരവധി പേര്‍ അസുഖം ബാധിച്ച് എത്തുന്നുണ്ട്. അവരുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
പനികള്‍ക്ക് പുറമെ മഞ്ഞപ്പിത്തവും ചില പ്രദേശങ്ങളില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുമ്പോഴും അസുഖം ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പനി ബാധിതര്‍ ധാരാളമായി എത്തുന്നുണ്ട്.
Keywords: Fever, General-hospital, Rain, Report, Kanhangad, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.