രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസ്: പുതിയ അന്വേഷണ സംഘം രൂപീകരിച്ചു
Nov 20, 2012, 22:21 IST
കാഞ്ഞങ്ങാട്: പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസിന്റെ അന്വേഷണസംഘത്തില്‍ പൊളിച്ചെഴുത്ത്. കാഞ്ഞങ്ങാട് എ.എസ്.പി. എച്ച് മഞ്ചുനാഥയുടെ നേതൃത്വത്തില്‍ നേരത്തെ രൂപീകരിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം ഉടച്ചുവാര്‍ത്തു. നേരത്തെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് സി.ഐ. കെ. വി. വേണുഗോപാല്‍, നീലേശ്വരം സി.ഐ. സി. കെ. സുനില്‍കുമാര്‍, വെള്ളരിക്കുണ്ട് സി.ഐ. അനില്‍കുമാര്‍ എന്നിവരെ ഒഴിവാക്കിയാണ് പുതിയ അന്വേഷണസംഘം രൂപീകരിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ പുതിയ ഉത്തരവിറക്കി.
കുമ്പള സി.ഐ. ടി. പി. രഞ്ജിത്തിനെ ഉള്‍പെടുത്തിക്കൊണ്ടാണ് പുതിയ അന്വേഷണ സംഘം. എ.എസ്.പി, സി.ഐ. രഞ്ജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലചന്ദ്രന്‍ (കുമ്പള), പ്രകാശന്‍ (ഹൊസ്ദുര്‍ഗ്), കമലാക്ഷന്‍ (രാജപുരം), വിജയന്‍ (വെള്ളരിക്കുണ്ട്), നാരായണന്‍ (വിദ്യാനഗര്‍), മഹീന്ദ്രന്‍(ആദൂര്‍), ഓസ്റ്റിന്‍ തമ്പി (എആര്‍ ക്യാമ്പ്) എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്.
കേരള ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് രാജധാനി കവര്‍ച്ചാക്കേസിന്റെ തുടരന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതരായിരുന്നു. ആദ്യം ഒരു പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയെങ്കിലും അന്വേഷണ കാര്യത്തില്‍ ആ സംഘം ഒരു ചുവടുപോലും മുന്നോട്ടു വെച്ചില്ല. ഇതേതുടര്‍ന്നാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.
രണ്ടുവര്‍ഷം മുമ്പാണ് പട്ടാപ്പകല്‍ കോട്ടച്ചേരിയിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ച ചെയ്യപ്പെട്ടത്. കവര്‍ചക്കാരെയും കവര്‍ചക്കിരയായ സ്വര്‍ണാഭരണങ്ങളില്‍ പകുതിയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ജ്വല്ലറി ഉടമ ഹൈക്കോടതിയെ പിന്നീട് സമീപിക്കുകയായിരുന്നു.

Keywords: Rajadhani, Jewellery, Robbery, Case, New, Investigation, Team, Kanhangad, Kasaragod, Kerala, Malayalam news