ജില്ലയിലേക്ക് കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകളെത്തും
Apr 29, 2015, 16:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/04/2015) കെഎസ്ആര്‍ടിസിയുടെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് റോഡ് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ആര്‍ടിയു) കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ ജില്ലയിലേക്കെത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അനുവദിച്ച ബസുകളാണ് ജില്ലയിലേക്കെത്താന്‍ പോകുന്നത്. ഒന്‍പത് ലോ ഫ്‌ളോര്‍ ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
നിലവില്‍ അഞ്ച് ലോ ഫ്‌ളോര്‍ ബസുകളാണ് കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി സര്‍വീസ് നടത്തുന്നുള്ളത്. ഇതില്‍ രണ്ട് ബസ് കാഞ്ഞങ്ങാട് ഡിപ്പോയിലും, മൂന്നെണ്ണം കാസര്‍കോട് ഡിപ്പോയിലുമാണ്. ഏതാനും ദിവസം മുമ്പാണ് ബസ് സര്‍വീസ് ആരംഭിച്ചത്.
കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് എയര്‍കണ്ടീഷന്‍ സൗകര്യമുള്ള ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് തുടങ്ങാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടുവരുന്നതായി സൂചനയുണ്ട്. കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകള്‍ക്ക് പ്രതീക്ഷിച്ചതിലേറെ റിക്കാര്‍ഡ് കലക്ഷനാണ് ആദ്യ ദിവസം ലഭിച്ചത്. പാണത്തൂര്‍ റൂട്ടിലോടുന്ന ബസിന് ഒരു ദിവസം ലഭിച്ച കലക്ഷന്‍ 10,683 രൂപയാണ്. തൃക്കരിപ്പൂര്‍ റൂട്ടിലെ ബസിന് ലഭിച്ചത് 10, 481 രൂപയാണ്.
Related News:
അനൗണ്‍സറായി പി.ബി, യാത്രക്കാരായി എന്‍.എയും നേതാക്കളും; കാസര്‍കോട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് ഡബിള്‍ ബെല്ലടിച്ചു
ലോഫ്‌ളോര്‍ ബസുകളെത്തി; കെ.എസ്.ആര്‍.ടി.സിയില്‍ ഇനി സുഖയാത്ര

Keywords : Kasaragod, Kanhangad, Kerala, KSRTC, Bus, Inauguration, Low Floor Bus, 9.