വിവാഹ തട്ടിപ്പ്: മാതാവിന്റെയും മകന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
May 9, 2012, 17:35 IST
കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന മാതാവിന്റെയും മകന്റെയും ജാമ്യാപേക്ഷ കോടതി തള്ളി.
അജാനൂര്‍ കൊളവയലിലെ സീനത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഫാത്തിമ (40), മകന്‍ അര്‍ഷാദ് (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതി തള്ളിയത്.
അതേ സമയം വിവാഹ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ പള്ളിക്കര മാസ്തിഗുഡ സ്വദേശി ചപ്പാത്തി ഷാഫിയെന്ന് വിളിക്കുന്ന ഇറച്ചിക്കടക്കാരന്‍ എം ജി ഷാഫിക്ക് (42) കോടതി ജാമ്യം അനുവദിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ പള്ളിക്കര പള്ളിപ്പുഴയിലെ അബ്ദുള്‍ ലത്തീഫിനെയും (36) കഴിഞ്ഞ ദിവസം പോലീസ് അറസ്റ് ചെയ്തിരുന്നു.
റിമാന്റില്‍ കഴിയുന്ന ലത്തീഫിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. വിവാഹ ബ്രോക്കറും വികലാംഗനുമായ പള്ളിക്കര തൊട്ടിയിലെ അസൈനാര്‍, കൊളവയലിലെ അന്തുക്ക എന്നിവരും വിവാഹ തട്ടിപ്പ് കേസില്‍ പ്രതികളാണ്. ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പള്ളിക്കര തായല്‍തൊട്ടിയിലെ ഇബ്രാഹിമിന്റെ മകള്‍ ഷെബാനയെ തട്ടിപ്പ് സംഘത്തില്‍പ്പെട്ട അര്‍ഷാദ് വിവാഹം ചെയ്യാനുള്ള ശ്രമം നടത്തി വരുന്നതിനിടയിലാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് അര്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്. കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ നിന്നായി നിര്‍ദ്ധന കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെയാണ് അര്‍ഷാദ് ഉള്‍പ്പെടുന്ന സംഘം വിവാഹ തട്ടിപ്പിന് ഇരകളാക്കിയത്.
സംഘത്തിന്റെ കെണിയില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങളില്‍ നിന്ന് സ്ത്രീധനമായി ല‘ിക്കുന്ന ലക്ഷങ്ങള്‍ ഉപയോഗിച്ച് സംഘം ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.
Keywords: Court rejects bail, Marriage case, Kanhangad