16കാരിയെ കടത്തികൊണ്ടുപോയ യുവാവിന് ജാമ്യം
Jan 18, 2012, 16:01 IST
കൊന്നക്കാട് മാട്ടാത്തി ഹൗസിലെ തോമസിന്റെ മകന്‍ എം ടി ജോയി(30) ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ജാമ്യം അനുവദിച്ചത്. പരപ്പ പുലിയംകുളത്തെ പതിനാറുകാരിയെ 2012 ജനുവരി 14 ന് വൈകുന്നേരം മൂന്ന് മണിക്ക് തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയില്‍ ജോയിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിരുന്നു. ജോയിയെ പോ ലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. യുവാ വിനെ കോടതി റിമാന്റ് ചെയ്യുകയാണുണ്ടായത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ കോടതി പിതാവിനോടൊപ്പം വിട്ടയക്കുകയായിരുന്നു.
Keywords: Kasaragod, Kanhangad, Kidnap-case, court order,