city-gold-ad-for-blogger

ഹൊസ്ദുര്‍ഗ് ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കണം

ഹൊസ്ദുര്‍ഗ് ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കണംകാഞ്ഞങ്ങാട്: നഗരസഭയുടെ തീരദേശ മേഖലകളിലെ പന്ത്രണ്ടോളം വാര്‍ഡുകളിലൂടെ കടന്നുപോകുന്നതും ദേശീയപാതക്കും സംസ്ഥാന പാതക്കും സമാന്തരമായി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ഹൊസ്ദുര്‍ഗ് ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റിയുടെയും വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.കെ.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
യു.വി. മൊയ്തുഹാജി, കെ.കെ. കുഞ്ഞബ്ദുല്ല,സി.കെ. അബ്ബാസ് ഹാജി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷക്കായി പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. മുനിസിപ്പല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം റിട്ടേണിംഗ് ഓഫീസര്‍ ബഷീര്‍ വെള്ളിക്കോത്ത് നിര്‍വ്വഹിച്ചു. വാര്‍ഡുകളിലേക്കുള്ള റിട്ടേണിംഗ്ഓഫീസര്‍മാരായി അഡ്വ. എന്‍.എ. ഖാലിദ്, ടി.അബൂബക്കര്‍ ഹാജി, എം.കെ. കുഞ്ഞബ്ദുല്ലഹാജി,എം.കുഞ്ഞാമദ് പുഞ്ചാവി, കെ. മുഹമ്മദ്കുഞ്ഞി, ടി. റംസാന്‍, ബി.അസിനാര്‍ ഹാജി പന്നക്കാട്, സി.എച്ച്. അബൂബക്കര്‍ ഹാജി, പി.കെ. മുഹമ്മദ്കുഞ്ഞി, ടി.കെ. ഇബ്രാഹിം എന്നിവരെ നിയോഗിച്ചു.
ടി. അബൂബക്കര്‍ ഹാജി, എന്‍.എ. ഖാലിദ്, എം.കെ. ഇബ്രാഹിംഹാജി, എം.പി. ജാഫര്‍, , പി.കെ. മുഹമ്മദ്കുഞ്ഞി, ബി.അസിനാര്‍ ഹാജി, സി.എച്ച്.അബൂബക്കര്‍ ഹാജി, ടി.കെ.ഇബ്രാഹിം, പി.എ. റഹ്മാന്‍ ഹാജി, സി. അബ്ദുല്ല ഹാജി, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി,പി.ഹക്കീം,കെ.കെ. ജാഫര്‍, റഹ്മത്തുല്ല, കരീം കുശാല്‍ നഗര്‍,കെ. മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു.
എം.വി. ഇബ്രാഹിം, കെ. ശംസുദ്ദീന്‍,കെ.പി. ഇബ്രാഹിം, സി.എച്ച്. മുഹമ്മദ്കുഞ്ഞി പടന്നക്കാട്, കുഞ്ഞാമദ് കല്ലൂരാവി, ഹസൈനാര്‍ കല്ലൂരാവി, അസിനാര്‍ കരുവാച്ചേരി, മജീദ് പാലാട്ട്, പി.ഹുസൈന്‍, സി.കെ. കുഞ്ഞാമദ്, അബ്ദുല്‍ റഹ്മാന്‍ കല്ലൂരാവി, മസാഫി മുഹമ്മദ്കുഞ്ഞി, എന്‍.എ. ഉമര്‍, മൊയ്തു പുഞ്ചാവി, അഹമ്മദ് അല്‍സഫ, അബ്ദുല്ലക്കുഞ്ഞി പടന്നക്കാട്, എം. ബഷീര്‍ആറങ്ങാടി, ഖദീജ ഹമീദ്, റഹ്മത്ത് മജീദ്, പി.സുബൈദ്, സുമയ്യ ആറങ്ങാടി, ടി.മുഹമ്മദ്കുഞ്ഞി, പി. അബ്ദുല്ല, കാസിം കുഞ്ബ്ദുല്ല, ജാഫര്‍ മുവാരിക്കുണ്ട്, ടി.കെ. കുഞ്ഞിമൊയ്തു സംബന്ധിച്ചു.


Keywords: Kanhangad, kasaragod, Road, Hosdurg, കാഞ്ഞങ്ങാട്

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia