city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു

ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു
കാഞ്ഞങ്ങാട്: കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പീഡനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു.

 നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ഈ വര്‍ഷം കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലയിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ബാലവേല, ബാലപീഡനങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗരൂകരാകാനും സത്വര നടപടികളെടുക്കാനും ബോധവല്‍ക്കരണത്തിനും മറ്റുമായാണ് ഹൊസ്ദുര്‍ഗ് താലൂക്കിലെ മുഴുവന്‍ നിയമ പാലകരും നിയമം നടപ്പിലാക്കാന്‍ അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം രൂപീകരിക്കുന്നത്.

ഹൊസ്ദുര്‍ഗ് താലൂക്കില്‍ നിരന്തരം നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഒരു മോണിറ്ററിംങ് സെല്ലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാതൃകാപരമായി ആദ്യമായി രൂപം കൊള്ളുകയാണ്. ഫോറത്തിന്റെ പ്രവര്‍ത്തന പരിധി ഓരോ പഞ്ചായത്ത് തലത്തിലും എല്ലാ സ്‌കൂളുകളിലെയും പ്രത്യേക യൂണിറ്റ് വഴിയും മോണിറ്ററിംങ് സെല്ലിലെത്തിക്കുകയും അതുവഴി താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെ അടിയന്തിര നടപടികളുണ്ടാകുകയും ചെയ്യത്തക്ക രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ പ്രത്യേക ടോള്‍ഫ്രീ നമ്പറിലൂടെയും (നമ്പര്‍ 1098) താലൂക്ക് നിയമനസേവന കമ്മിറ്റി, റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളിലൂടെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്ക് മോണിറ്ററിംങ് സെല്ലിനെ അറിയിക്കാനും സത്വര നടപടികളെടുക്കാനും സൗകര്യമൊരുക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെയും മോണിറ്ററിംങ് സെല്ലിന്റെയും ഉദ്ഘാടനവും ശില്‍പ്പശാലയും ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ടി വി മമ്മൂട്ടി നാളെ ഉദ്ഘാടനം ചെയ്യും.

15ന് രാവിലെ 9 മണിക്ക് സബ്‌കോടതി പരിസരത്ത് ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റി ചെയര്‍മാനും സബ് ജഡ്ജുമായ എന്‍ ആര്‍ കൃഷ്ണകുമാര്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തും. 10.30 നാണ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെയും മോണിറ്ററിംങ് സെല്ലിന്റെയും ഉദ്ഘാടനം നടത്തുക. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സി കെ ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

സബ് ജഡ്ജി എ വി മൃദുല, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ സുകുമാരന്‍, കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ജുനാഥ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വേലായുധന്‍, ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ നാരായണന്‍, കാസര്‍കോട് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ രാജു ഫിലിപ്പ് സക്കറിയ, ജില്ലാ പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേരും.

ഹൊസ്ദുര്‍ഗ് മുന്‍സിഫ് എസ് സജികുമാര്‍, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (ഒന്ന്) കോടതി ജഡ്ജി വി പി എം സുരേഷ് ബാബു, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ജഡ്ജി എം ടി ജലജറാണി, ഹൊസ്ദുര്‍ഗ് സബ് കോര്‍ട്ട് അഡി: ഗഗവ. പ്ലീഡര്‍ ജോയി കെ അഗസ്റ്റിന്‍, ഹൊസ്ദുര്‍ഗ് എ പി പി വിജകുമാരന്‍ നമ്പ്യാര്‍, കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്‍ ഷണ്‍മുഖദാസ്, ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റിയംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ടി വി രാജേന്ദ്രന്‍, ഹൊസ്ദുര്‍ഗ് അഡ്വ. ക്ലര്‍ക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി വി രാമകൃഷ്ണന്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, മേഴ്‌സി മാത്യു, ഡോ. രജിത റാണി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളാണ്. സബ് ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് സബ് കോടതി ശിരസ്താര്‍ കെ പീതാംബരന്‍ നന്ദിയും പറയും.

തുടര്‍ന്ന് നടക്കുന്ന ബോധവല്‍ക്കരണ ശില്‍പ്പശാലയില്‍ കുട്ടികളുമായി ബന്ധപ്പെട്ട മനശാസ്ത്ര വിഷയങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, മാനസിക ആരോഗ്യ പരിപാലനം, രക്ഷിതാക്കളുടെ പങ്ക്, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് നിയമ സേവന കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും ഉണ്ടാകും.

Keywords: Juvenile Justice Farum, Children, Protection, Hosdurg, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia