city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ് പ്രതിരോധ കുത്തിവെപ്പ് 21,22 തീയ്യതികളില്‍

ഹജ്ജ് പ്രതിരോധ കുത്തിവെപ്പ് 21,22 തീയ്യതികളില്‍
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പ് സെപ്തംബര്‍ 21,22 തീയ്യതികളില്‍ രാവിലെ 10 മണിമുതല്‍ 1 മണിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിലും നടക്കും.
തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്കായി തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ പേരും ഈ ദിവസങ്ങളില്‍ കുത്തിവെപ്പ് നടത്തിയിരിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നറിയിച്ചു.

Keywords:  Hajj, Vaccinations, kasaragod, Kanhangad, Trikaripur, Cheruvathur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia