ഹജ്ജ് അതിവിശുദ്ധമായ അനുഷ്ടാനം: ഖാസി
Sep 20, 2011, 15:47 IST
കാഞ്ഞങ്ങാട്: വിശുദ്ധമായ സ്ഥലത്ത് വിശുദ്ധമായ വസ്തുക്കളാല്‍ വിശുദ്ധകരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ദേവാലയത്തിലേക്ക് വിശുദ്ധനായ പ്രവര്‍ത്തകന്റെ വിളിക്കുത്തരം നല്‍കി ഹൃദയ വിശുദ്ധിയുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന അനുഷ്ടാനമാണ് വിശുദ്ധ ഹജ്ജ് കര്‍മ്മമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. പൂര്‍വ്വ പ്രവാചകന്മാര്‍ അനുഷ്ടിച്ച വിശുദ്ധി വീണ്ടെടുക്കുകയാണ് ഹജ്ജിന്റെ ലക്ഷ്യമെന്നദ്ദേഹം പറഞ്ഞു. സമുദായ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനകള്‍ക്കും, പ്രവര്‍ത്തകര്‍ക്കും രാജ്യത്തിനും, സമുദായ സൗഹാര്‍ദ്ദത്തിനും വേണ്ടി എല്ലാ ഹാജിമാരും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കാഞ്ഞങ്ങാട് മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജാജി സംഗമം പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസൈനാര്‍ ഹാജി, സി. ഇബ്രാഹിം ഹാജി, സി.എച്ച്. കുഞ്ഞബ്ദുല്ല ഹാജി, കെ.യു. ദാവൂദ്, എം. മൊയ്തു മൗലവി, എം.കെ. അബ്ദുറഹ്മാന്‍, ബഷീര്‍ ആറങ്ങാടി സംബന്ധിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
Keywords: Kanhangad, kasaragod, Hajj