സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് പോലീസ് പിടിയിലായി
Jun 30, 2012, 16:53 IST
കാഞ്ഞങ്ങാട് : ബാവാനഗര്‍ സ്വദേശിനിയും കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ 15 കാരിയെ തട്ടിക്കൊണ്ടുപോയ ആവിയില്‍ സ്വദേശിയും തേപ്പ് ജോലിക്കാരനുമായ റാഷിദിനെ (26)പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി ശനിയാഴ്ച ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുവന്നു.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് പെണ്‍ കുട്ടിയെ കാണാതായതായി വ്യക്തമായത്.
പെണ്‍കുട്ടിയെ ഇന്നലെ രാത്രിേയാടെ കോഴിക്കോട്ട് യുവാവിനോടൊപ്പം കണ്ടെത്തുകയായിരുന്നു. റാഷിദ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി മാതാവ് പോലീസില്‍ പരാതി നല്‍കി. റാഷിദിനെതിരെ പോലീസ് കേസെടുത്തു.

Keywords: Kanhangad, Missing, Girl, Youth, Kidnap