സെമിനാര്‍ സംഘടിപ്പിച്ചു
Oct 27, 2011, 16:08 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് സാമൂഹ്യ സേവന വിഭാഗത്തിന്റെ കീഴില്‍ പാണത്തൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്സ്റ്റന്‍ഷന്‍ സെന്ററിന്റെയും, മാതൃകാ വികസന വിദ്യാകേന്ദ്രം, പുലരി മഹിളാസേവാസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
ഭക്ഷണ ക്രമീകരണവും രോഗപ്രതിരോധവും എന്ന വിഷയത്തില്‍ വേള്‍ഡ് വെല്‍ഫെയര്‍ ഫോറം കോര്‍ഡിനേറ്റര്‍ ഡോ. ബാലസുബ്രഹ്മണ്യന്‍ ക്ലാസ്സെടുത്തു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് സുപ്രിയ അജിത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം പി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ രാധസുകുമാരന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മാടായി കുഞ്ഞിക്കണ്ണന്‍, എന്‍ വിന്‍സന്റ്, റെജികുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.