സെമിത്തേരിയില്‍ ചൂതാട്ടം; 10,000 ത്തോളം രൂപയുമായി അഞ്ചംഗസംഘം പിടിയില്‍
Aug 29, 2015, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/08/2015) ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പിരിധിയിലെ കടുമേനിയില്‍ പള്ളിസെമിത്തേരിയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്ന അഞ്ചംഗസംഘം പോലീസ് പിടിയിലായി. കടുമേനിയിലെ കൃസ്ത്യന്‍പള്ളി സെമിത്തേരിയില്‍ ഏറെനാളായി നടന്നുവരികയായിരുന്ന ചൂതാട്ടമാണ് പോലീസ് തകര്‍ത്തത്.
കടുമേനി പാറേകാട്ടില്‍ പി.എസ്. ജോസ്, തടത്തില്‍ തങ്കച്ചന്‍, ജോമിസ് സ്‌കറിയ, ആനന്ദന്‍ മുസ്തഫ എന്നിവരെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്നും 10,000 ത്തോളം രൂപയും പോലീസ് പിടികൂടി. പള്ളിസെമിത്തേരിയില്‍ രാപകല്‍ ഭേദമന്യേ ചൂതാട്ടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ചൂതാട്ടസംഘം പോലീസ് പിടിയിലായത്.

Keywords : Gambling, Kanhangad, Arrest, Police, Kerala, Gambling; 5 held, Advertisement Aramana Hospital