സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു
Dec 13, 2011, 20:10 IST
സിപിഐ ജില്ലാ സമ്മേളനത്തില്‍ ദേശിയ എക്‌സിക്യൂട്ടിവംഗം പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു |
സിപിഐ ദേശിയ എക്‌സിക്യൂട്ടിവംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന സംസ്ഥാന സെക്രടറിയേറ്റംഗങ്ങളായ ഇ ചന്ദ്രന്‍ശേഖരന്‍ എംഎല്‍എ, സത്യന്‍ മൊകേരി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 11ന് വൈകുന്നേരം ബങ്കളം പി കുഞ്ഞികൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ച സമ്മേളന നടപടികള്‍ വൈകുന്നേരം സമാപിച്ചു.
'റോഡുകളിലൂടെ മത്സ്യംകയറ്റിപോകുന്ന വാഹനങ്ങള്‍ക്കെതിരെ നിയന്ത്രണം'
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ റോഡുകളിലൂടെ മത്സ്യംകയറ്റിപോകുന്ന വാഹനങ്ങളില്‍നിന്നും യാതൊരു നിയന്ത്രണവുമില്ലാതെ മത്സ്യവെള്ളം റോഡില്‍ ഒഴുക്കികൊണ്ടുപോകുന്നുണ്ട്. ഇതുഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. റോഡ് അപകടങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍എന്നിവയ്ക്ക് ഇതു കാരണമാകുന്നു. ഈസാഹചര്യത്തില്‍ മത്സ്യം കയറ്റിപോകുന്ന വാഹനങ്ങളില്‍നിന്നും മത്സ്യവെള്ളം റോഡില്‍ ഒഴുക്കുന്നത് തടയുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ജില്ലാസമ്മേളനം സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു.
'എന്‍ഡോസള്‍ഫാന്‍ പുനരധിവാസം കാര്യക്ഷമമാക്കണം'
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി കാര്യക്ഷമമാക്കണമെന്ന് സിപിഐ ജില്ലാസമ്മളനം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വന്ന പുനരധിവാസ പദ്ധതി പോരായ്മകളുണ്ടെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ അതിന്റെ ഭാഗമായി ചെയ്യാന്‍ കഴിഞ്ഞു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍നടപ്പിലാക്കിവന്ന പദ്ധതിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പുതുതായി വന്ന യു ഡി എഫ് സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകികയറ്റി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയുടെ നടത്തിപ്പു സംബന്ധിച്ച് വ്യക്തതയില്ല. എല്ലാം എന്‍ജിഒകളെ ഏല്‍പ്പിക്കുകയാണെന്ന റിപോര്‍ട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണൊ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം നീക്കങ്ങളില്‍നിന്നും പിന്‍മാറണമെന്നും മുഴുവന്‍ ദുരിതബാധിതര്‍ക്കും ഗുണകരമാകുന്ന തരത്തില്‍ സമഗ്രപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Keywords: Kasaragod, CPI, Kanhangad, Pannyan Raveendran, Endosulfan, Road, safety