സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനം; ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും ആക്രമണം
Dec 19, 2012, 17:31 IST
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ അണ്ടോളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിന്റെ തുടര്‍ച്ചയായി ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനായ ചുമട്ട് തൊഴിലാളിക്ക് നേരെ അക്രമം. വടക്കെ പുലിയന്നൂരിലെ പവിത്രനെയാണ്(38) ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആക്രമിച്ചത്.
ചീമേനിയില്‍ ചുമട്ട് തൊഴിലാളിയായ പവിത്രന് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാനായി അണ്ടോള്‍ പാലത്തിനടുത്തെത്തിയപ്പോള്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ് മെമ്പര്‍ ഒ.എം. കുഞ്ഞിക്കണ്ണന്റെയും മകന് സച്ചിന്റെയും നേതൃത്വത്തിലുള്ള പതിനഞ്ചോളം പേര് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ഐ.എന്‍.ടി.യു.സി. ചുമട്ട് തൊഴിലാളി വേഷം ധരിച്ച് അണ്ടോള്‍ പാലത്തിലൂടെ നടന്നുപോകരുതെന്ന് ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ പവിത്രനെ ഭീഷണിപ്പെടുത്തിയിരുന്നു.
പവിത്രനുമായി സൗഹൃദം പുലര്‍ത്തുന്നതിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകരായ അണ്ടോളിലെ സുനില്‍കുമാര്‍, എം.കെ. ബാബുഎന്നിവരെ ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ നേരത്തെ മര്‍ദിക്കുകയും ഇതേതുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈപ്രശ്നത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച രാത്രി പവിത്രന് അക്രമത്തിനിരയായത്. പവിത്രന് സാരമായ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

Keywords : Kanhangad, Neeleswaram, C.P.M, Attack, Congress, I.N.T.U.C, Pavithran, Cheemeni, Kunhikkannan, Son, Sachin, Malayalam News, Kerala.