city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹ്യപ്രവര്‍ത്തക മാസാചരണം: അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 14/03/2015) അക്ഷരകേരളം ശില്‍പിയും ഗ്രന്ഥശാലാസംഘം സ്ഥാപകനുമായ പി.എന്‍ പണിക്കരുടെ ജന്മദിനം മുതല്‍ ഒരു മാസക്കാലം പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കാന്‍ഫെഡും സാമൂഹ്യ പ്രവര്‍ത്തക മാസമായി ആചരിച്ചു വരുന്നതിന്റെ ഭാഗമായി ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഡിപിസി ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ. കെ.പി ജയരാജന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അഡ്വ. കെ.കെ കോടോത്ത്, കൊടക്കാട് നാരായണന്‍, സുശീലാ ഗോപാലന്‍, അവാര്‍ഡ് ജേതാവ് കെ.ജി ഇന്ദു, മടിക്കൈ കുഞ്ഞിക്കണ്ണന്‍, അവാര്‍ഡ് ജേതാവ് ശംസുദ്ദീന്‍ ആയിറ്റി എന്നിവരെ ജില്ലാ കലക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ച് അവാര്‍ഡുകള്‍  നല്‍കി. ജില്ലയിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരായ പി.കെ കുമാരന്‍ നായര്‍, എന്‍. പരമേശ്വരന്‍, ക്യാപ്റ്റന്‍ നമ്പ്യാര്‍, പ്രൊഫ. ശ്രീനാഥ്, കെ.വി കൃഷ്ണന്‍, സി.എന്‍ ഭാരതി, എ. നാരായണന്‍ മാസ്റ്റര്‍, പി. നാരായണി ടീച്ചര്‍, മേഴ്‌സി ജോര്‍ജ്, സി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരെയും കലക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്ത് മികവ് പുലര്‍ത്തിയ പത്ര പ്രവര്‍ത്തകന്‍ ഉറുമീസ് തൃക്കരിപ്പൂരിനെ കലക്ടര്‍ അനുമോദിച്ചു.

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. അവികസനത്തിന്റെ പാതയില്‍ നിന്നും വികസനത്തിലേക്ക് ജില്ലയെ കൈപിടിച്ചുയര്‍ത്തിയ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനെ എന്‍. ബാലഗോപാലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി. താഹിറ യൂസഫ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുല്‍ ഖാദര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നസീമ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, ഐ ആന്‍ഡ് പിആര്‍ഡി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദു റഹ് മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എം. ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. പ്രഭാകരന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം. ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ രാജീവന്‍ നായര്‍, റീജ്യണല്‍ കോഡിനേറ്റര്‍ രഞ്ജിത്ത് സര്‍ക്കാര്‍, ഉദയമംഗലം സുകുമാരന്‍, ടി.എം ഡോ. സുരേന്ദ്രനാഥ്, രാഘവന്‍ മാണിയാട്ട്, എസ്.വി അബ്ദുല്ല, ചന്ദ്രിക മോനാച്ച, ശോഭന ശശിധരന്‍, ആഇശ മുഹമ്മദ്, കെ.വി രാഘവന്‍, സി.കെ ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഇ- സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എം. മഹേഷ് കുമാര്‍, ജോബിന്‍ പി. ജോസ് എന്നിവര്‍ കൈകാര്യം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സാമൂഹ്യപ്രവര്‍ത്തക മാസാചരണം: അവാര്‍ഡുകള്‍ വിതരണം ചെയ്തു

Keywords : Kasaragod, Kerala, Award, Distribution, District Collector, Kanhangad, PS Muhammed Sageer. 


Advertisement:


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia