സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കൃത്യനിഷ്ഠ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Feb 29, 2012, 16:43 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ സ്ഥലത്തില്‍ ഹോമിയോ- ആയ്യുര്‍വേദ മേഖലയിലെ പ്രവര്‍ത്തനം കുത്തഴിഞ്ഞു. ഹോമിയോ - ആയ്യുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കൃത്യനിഷ്ഠയും സമയ ക്രമവും പാലിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമായി. ഡോക്ടര്‍മാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ തോന്നുന്നതുപോലെ വരികയും പോവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
രോഗികളുടെ അവശ്യ ചികിത്സാ സൗകര്യത്തിനുവേണ്ടി സര്‍ക്കാര്‍ അലോപ്പതി - ഹോമിയോപ്പതി - ആയ്യുര്‍വേദ വിഭാഗങ്ങളില്‍ ഔട്ട് പേഷ്യന്റ് (ഒ.പി) ഡോക്ടര്‍മാരുടെ സേവനം രാവിലെ 9 മണി മുതല്‍ 1 മണിവരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെയുമാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ ബോധപൂര്‍വ്വം അവഗണിക്കുകയാണ്.
ഈ വ്യത്യസ്തമായ മൂന്ന് വിഭാഗങ്ങളില്‍ റഗുലര്‍ മെഡിക്കല്ഓഫീസര്മാര് സ്ഥിരമായി രാവിലെ പത്തര - പതിനൊന്ന് മണിക്ക് ആശുപത്രിയില്‍ ഹാജരാവുകയും ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ആശുപത്രിയില്‍ നിന്ന് മുങ്ങുകയും ചെയ്യുന്നത് പതിവാണ്.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഒരു അവധി മാത്രമാണെന്നിരിക്കെ അവധി പ്രവര്‍ത്തിദിവസങ്ങളില്‍ എടുക്കുകയും പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ വരാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയും നിലവിലുണ്ട്. അതാതു വകുപ്പിലെ ജില്ലാതല മെഡിക്കല്‍ ഓഫീസര്‍മാരും ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്.
Keywords: Doctors, Kanhangad, Kasaragod