city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍/ പൊതുവാര്‍ത്തകള്‍ 25.07.2015

ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 25/07/2015) ജില്ലയില്‍  ശക്തമായ മഴയ്ക്ക് ശമനമായി. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനകത്ത്  8.2 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 620200 രൂപയുടെ കൃഷിനാശമുണ്ടായി. കാലവര്‍ഷത്തില്‍ ഇതുവരെ 23211945 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

കാസര്‍കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മൂന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാഥമിക പഠനാവശ്യങ്ങള്‍  നിര്‍വ്വഹിക്കുന്നതിലേക്കായി പ്രൈമറി എജുക്കേഷന്‍ എയ്ഡ് എന്ന പേരില്‍ രണ്ടായിരം രൂപ അനുവദിച്ചു.  രക്ഷിതാവിന് ഒരു സാമ്പത്തിക സഹായമായും വിദ്യാര്‍ത്ഥിക്ക് പഠന പ്രോത്സാഹനമായുമാണ്  തുക നല്‍കുന്നത്. യുണിഫോം, ,സ്‌കൂള്‍ബാഗ്, കുട , ചെരുപ്പ്, ടിഫിന്‍ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍, ബുക്ക് , മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് തുക വിനിയോഗിക്കാം.

കാസര്‍കോട് ബ്ലോക്ക്, മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എല്ലാ  എല്‍പി സ്‌കൂളുകളുടെയും തുക സ്‌കൗട്ട് ഭവന് സമീപം  പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. സ്ഥാപന മേധാവികള്‍  ഒന്നു മുതല്‍ നാല് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരം, ആണ്‍,പെണ്‍ തിരിച്ച് പഠിക്കുന്ന ക്ലാസ്സ് , ജാതി എന്നീ വിവരം ഉള്‍പ്പെടുത്തി  തയ്യാറാക്കി  ഈ മാസം 29നകം  ഡിഡി കൈപ്പറ്റണം.  സ്ഥാപന മേധാവികള്‍  വഴി വിദ്യാര്‍ത്ഥികള്‍ക്ക് തുക വിതരണം ചെയ്യും തുക കൈപ്പറ്റും മുമ്പ് ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങിയതിന്റെ അസ്സല്‍ ബില്ലുകള്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547630172.
സര്‍ക്കാര്‍ അറിയിപ്പുകള്‍/ പൊതുവാര്‍ത്തകള്‍ 25.07.2015
ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സെമിനാര്‍ നടത്തി

കാസര്‍കോട്: ചെറുകിട വ്യവസായ മേഖലയിലെ ബൗദ്ധിക സ്വത്തുകള്‍ കണ്ടെത്തി  അവ സംരക്ഷിക്കാനും നിയമപരമായ സംരക്ഷണം ഉറുപ്പുവരുത്തി ചെറുകിട വ്യവസായ രംഗത്ത്  തനതായ മാറ്റം വരുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നടന്ന ഏകദിന ശില്‍പശാല ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട  വ്യവസായ അസോസിയേഷന്റെയും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെയും സഹകരണത്തോടെ  നടത്തിയ സെമിനാറില്‍ കാസര്‍കോട്  കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്നും 125 ലധികം വ്യവസായ പ്രതിനിധികള്‍  പങ്കെടുത്തു. ജി.എസ് പ്രകാശ് എംഎസ്എംഇടിഐ അധ്യക്ഷത വഹിച്ചു.

ഡി.ഐസി ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍, കെ, രവീന്ദ്രന്‍ കെ.എസ്എസ്‌ഐ.എ, ബല്‍രാജ് എന്‍എംസിസി, മോഹനന്‍ നമ്പീശന്‍ എംഎസ്എംഇടിഐ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് നടന്ന പഠനക്ലാസ്സുകളില്‍ ഐഎസ്ആര്‍ഒ യില്‍ നിന്നും ബ്രഹ്മപ്രകാശ് അവാര്‍ഡ് നേടിയിട്ടുളള ശാസ്ത്രജ്ഞനും 70ലധികം  പേറ്റന്റുകളുടെ  പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുളള ഡോ ബാലഗംഗാധരന്‍, കണ്ണൂര്‍ ഫര്‍ണിഷിംഗിന് ഭൗമ സൂചിക മുദ്ര കിട്ടുന്നതില്‍ പങ്കാളിയായ  കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷന്‍  ചെയര്‍മാന്‍ ജയചന്ദ്രന്‍, കോഴിക്കോട് ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫ.  ലോവല്‍മാന്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രതിനിധി നീഗല്‍ വിന്‍സെന്റ്, അഡ്വ ശ്യാം പദ്മന്‍, എംഎസ്എംഇടിഐ ഡയറക്ടര്‍ ജിഎസ് പ്രകാശ് എന്നിവര്‍ ക്ലാസ്സെടുത്തു.
സര്‍ക്കാര്‍ അറിയിപ്പുകള്‍/ പൊതുവാര്‍ത്തകള്‍ 25.07.2015
അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അധീനതയിലുളള കുമ്പള മിനി വ്യവസായ എസ്റ്റേറ്റുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുളള അഞ്ച് ഷെഡ്ഡുകളും പട്ടികജാതി വിഭാഗങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുളള ഒരു ഷെഡ്ഡും നിലവില്‍ ഒഴിവുണ്ട്. താല്‍പര്യമുളള പട്ടികജാതി പട്ടികവര്‍ഗ്ഗ വ്യവസായ സംരംഭകര്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം നിശ്ചിത ഫോറത്തിലുളള അപേക്ഷ സംഘം മാനേജിംഗ് ഡയറക്ടര്‍ക്ക്് സമര്‍പ്പിക്കണം.  അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256164.

തടിലേലം

കാസര്‍കോട്: കാസര്‍കോട് താലൂക്ക്  ഓഫീസ് പരിസരത്തുളള  പിടിച്ചെടുത്തതായ  മരത്തടികള്‍ താലൂക്ക് ഓഫീസില്‍ ജൂലൈ 30ന് രാവിലെ 11 മണിക്ക് പരസ്യമായി  ലേലം ചെയ്യും.
തടിലേലം

കാസര്‍കോട്: കാസര്‍കോട്  താലൂക്കിലെ ദേലമ്പാടി വില്ലേജിലെ  അനധികൃത മരം മുറിക്ക് കസ്റ്റഡിയില്‍ എടുത്ത പ്ലാവ്, മരുത്, വീട്ടി എന്നീ ഇനത്തില്‍പ്പെട്ട തടികഷ്ണങ്ങള്‍ ദേലമ്പാടി വില്ലേജ് ഓഫീസില്‍    ജൂലൈ 28ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും.
തടിലേലം

കാസര്‍കോട്: കാസര്‍കോട്  താലൂക്കിലെ അഡൂര്‍ വില്ലേജില്‍ നിന്നും മുറിച്ച  പ്ലാവ് ജൂലൈ 30ന് രാവിലെ 11 മണിക്ക് അഡൂര്‍ വില്ലേജാഫീസില്‍ പരസ്യമായി ലേലം ചെയ്യും.

റവന്യൂറിക്കവറി അദാലത്ത്

കാസര്‍കോട്: ജില്ലയില്‍ വിവിധ ബാങ്കുകളില്‍  വായ്പ കുടിശിക  വരുത്തി നടപടികള്‍ നേരിടുന്നവര്‍ക്കുളള റവന്യൂറിക്കവറി അദാലത്തുകള്‍ ജില്ലളകളക്ടറുടെ നേതൃത്വത്തില്‍ വിവിധ വില്ലേജ് കേന്ദ്രങ്ങളില്‍ വിവിധ  ദിവസങ്ങളിലായി  രാവിലെ  11 മണിക്ക്  നടക്കും. തീയതി, വില്ലേജ്, അദാലത്ത് നടത്തുന്ന വില്ലേജ് ഓഫീസ് തുടങ്ങിയവ ചുവടെ കൊടുക്കുന്നു

ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ആഗസ്ത്  അഞ്ചിന്- ചെറുവത്തൂര്‍ - ചെറുവത്തൂര്‍ വില്ലേജ്, ആറിന് കാഞ്ഞങ്ങാട്,ഹോസ്ദുര്‍ഗ്ഗ്, ബല്ല- ഹോസ്ദുര്‍ഗ്ഗ് താലൂക്കിലും,  ഏഴിന് വലിപറമ്പ-വലിയപറമ്പ വില്ലേജ്  , 10ന് തൃക്കരിപ്പൂര്‍(സൗത്ത്, നോര്‍ത്ത്)- തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് , 11ന്- പടന്ന, ഉദിനൂര്‍- പടന്ന വില്ലേജ്്, 12ന്  പിലിക്കോട് കൊടക്കാട്- പിലിക്കോട് വില്ലേജ് , 17ന്  കയ്യൂര്‍ ചീമേനി, ക്ലായിക്കോട്- ചീമേനി വില്ലേജ് , 18ന് നീലേശ്വരം, പേരോല്‍,പുതുക്കൈ -നീലേശ്വരം വില്ലേജ് , 19ന്- മടിക്കൈ,അമ്പലത്തറ- മടിക്കൈ വില്ലേജ് , 20ന് അജാനൂര്‍, ചിത്താരി- അജാനൂര്‍ വില്ലേജ് , 21ന് പുല്ലൂര്‍,പെരിയ- പെരിയ വില്ലേജ് , 22ന് പളളിക്കര, പനയാല്‍- പളളിക്കര വില്ലേജ് , 24ന് ഉദുമ, ബാര, പളളിക്കര-2- ഉദുമ വില്ലേജ് ഓഫീസിലുമായി അദാലത്ത് നടത്തും.

സൗജന്യ പരിശീലനം

കാസര്‍കോട്: കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് വനിതകള്‍ക്കായി വസ്ത്രനിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 21 ദിവസം ദൈര്‍ഘ്യമുളള  പരിശീലന പരിപാടിയില്‍  ഭക്ഷണവും സൗജന്യ താമസൗകര്യവും ലഭിക്കും.

താത്പര്യമുളള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുളള യുവതികള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടിഎ ഗ്രൗണ്ട് പി.ഒ കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ആഗസ്ത് അഞ്ചിനകം അപേക്ഷിക്കണം.  ഇ-മെയില്‍ ംംം.ൃൗറലെ.േരീാ , ഫോണ്‍ 04602 226573.

വാഹനം മാസവാടകയ്ക്ക്

കാസര്‍കോട്: കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ സിഎച്ച്‌സി പനത്തടി, സിഎംഎച്ച്പി ഡേ-കെയര്‍ സെന്റര്‍ പെരിയ എന്നിവിടങ്ങളിലേക്ക് വാഹനം മാസവാടകയ്ക്ക്  നല്‍കുവാന്‍ തയ്യാറുളള  വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. മലയോര മേഖലയില്‍ കൂടി ഓടുവാന്‍ ഉതകുന്നതായിരിക്കണം വാഹനം. ടെണ്ടറുകള്‍ ജൂലൈ 31 വരെ സ്വീകരിക്കും.  ഫോണ്‍ 0467 2209466.

ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്ക്‌നിക്ക് കോളേജില്‍ ഷീറ്റ്‌മെറ്റല്‍ വിഷയത്തില്‍  ട്രേഡ് ഇന്‍സ്ട്രക്ടറെ  താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു ഷീറ്റ്‌മെറ്റല്‍ വിഷയത്തില്‍ ടിഎച്ച്എസ്എല്‍സി, ഐടിഐ, കെജിസിഇ എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയം മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം  ജുലൈ 27ന് ഉച്ചയ്ക്ക് 2 മണിക്ക്  ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഫാഷന്‍ ഡിസൈനിംഗില്‍  ഡിഗ്രി പ്രവേശനം

കാസര്‍കോട്: പുതുതായി ദേശീയ തലത്തില്‍ നടപ്പാക്കുന്ന  മൂന്ന് വര്‍ഷത്തെ ഡിഗ്രി ഇന്‍ ഫാഷന്‍  ഡിസൈന്‍ ആന്റ് റീട്ടെയ്ല്‍ കോഴ്‌സിലേക്ക് കണ്ണൂരിലെ  അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ അപേക്ഷ  ക്ഷണിച്ചു. വസ്ത്ര നിര്‍മ്മാണ മേഖലയിലെ മികച്ച  തൊഴില്‍ പരിശീലന  സ്ഥാപനമായ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും ശ്രീ പെരുംപുത്തൂരിലെ  രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത്  ഡവലപ്‌മെന്റിന്റെയും സഹകരണത്തോടു കൂടി  സ്‌കില്‍ ഡവലപ്‌മെന്റ് ലക്ഷ്യമാക്കിയിട്ടുളളതാണ് ഈ കോഴ്‌സ്.  കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ്  നല്‍കും.  പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്  വിലാസം എടിഡിസി, കിന്‍ഫ്ര  ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പളളിവയല്‍ പി.ഒ, തളിപ്പറമ്പ, കണ്ണൂര്‍.   ഫോണ്‍ 0460 2226110, 9746394616 .

സിറ്റിംഗ്

കാസര്‍കോട്: കാസര്‍കോട് ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ  ഫയലുകളുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് നടത്തിയിരുന്ന ക്യാമ്പ് സിറ്റിംഗ്  ജൂലൈ 28 മുതല്‍  ഹോസ്ദുര്‍ഗ്ഗ്  താലൂക്ക് ഓഫീസ് പഴയ കെട്ടിടത്തില്‍ നടത്തുന്നതായിരിക്കുമെന്ന് കാസര്‍കോട് ലാന്റ് ട്രിബ്യൂണല്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ  എക്‌സ്‌റേ വിഭാഗത്തിലുളള  ഹൈപ്പോ സൊലൂഷന്‍ ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും, അംഗീകൃത സ്ഥാപനങ്ങളില്‍  നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നേരിട്ട്  സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് , പി.ഒ. ബല്ല- 671531 എന്ന വിലാസത്തില്‍ ജൂലൈ 30നകം ലഭിക്കണം.

ഐസിപിഎസ് സ്റ്റേക് ഹോള്‍ഡേഴ്‌സ് യോഗം

കാസര്‍കോട്: ശിശുസംരക്ഷണ സംവിധാനങ്ങളെ ഒരു കുടക്കീഴില്‍ സംയോജിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ സ്റ്റേക് ഹോള്‍ഡേഴ്‌സ് യോഗം ജൂലൈ 27ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍  പി.എസ്  മുഹമ്മദ് സഗീര്‍  അധ്യക്ഷത വഹിക്കും.   ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി ഉദ്ഘാടനം ചെയ്യും.

സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ മത്സരവിജയികള്‍

കാസര്‍കോട്: നീലേശ്വരം ചെറപ്പുറം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് റവന്യൂ ജില്ലാ എസ്എം ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍  സബ് ജൂനിയര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ഉദിനൂരും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കക്കാട്ടും വിജയികളായി.  മത്സരം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് എഇഒ  ടി.എം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍  സി. രാഘവന്‍, ചെറുവത്തൂര്‍ എഇഒ പ്രകാശന്‍ എന്നിവര്‍  പങ്കെടുത്തു.

വാഹനം വാടകയ്ക്ക്  

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉപയോഗത്തിനായി മള്‍ട്ടിപര്‍പ്പസ് യൂട്ടിലിറ്റി  ഇനത്തില്‍ പെട്ട വാഹനം   മാസവാടകയ്ക്ക്  ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. ഒരു മാസം കുറഞ്ഞത്  1500 കി. മീറ്റര്‍ ഓടുന്നതിനുള്ള നിരക്കും, തുടര്‍ന്ന് വരുന്ന കിലോമീറ്റര്‍ നിരക്കും കാണിച്ചിരിക്കണം.  2013-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമായിരിക്കണം.  ക്വട്ടേഷന്‍  ആഗസ്ത് മൂന്നിനകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ മെഡിക്കലാഫീസുമായി (ഹോമിയോ) ബന്ധപ്പെടുക.  ഫോണ്‍ : 04672 206886.

കാറ്റിന് സാധ്യത

കാസര്‍കോട്: അടുത്ത 24മണിക്കൂറിനുളളില്‍ കേരളത്തിലും ലക്ഷദ്വീപിലും  തീരപ്രദേശങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍  മത്സ്യത്തൊഴിലാളികള്‍  ജാഗ്രത പാലിക്കണം

ഡിഎഡ് സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട്: 2015-2017 വര്‍ഷത്തേക്കുള്ള ഡിഎഡ് കോഴ്‌സിന് നായ•ാര്‍ മൂല ടിഐടിടിഐയിലെ   സ്വാശ്രയ മാനേജ്‌മെന്റില്‍ ഒഴിവുളള മെറിറ്റ് സീറ്റ് ലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടിഐഎച്ച്എസ്എസ് നായ•ാര്‍മൂലയില്‍  നടക്കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം.

സൗജന്യ ഡിറ്റിപി കോഴ്‌സ്


കാസര്‍കോട്: കേന്ദ്ര മാനവിഭശേഷി വികസന മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് എന്ന പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് ഉദിനൂര്‍ യൂനിക് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന നടത്തുന്ന സൗജന്യ ഡിറ്റിപി കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷാഫോറം  യൂനിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446696201.

അധ്യാപക ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ വികസന സമിതിയോഗം 

കാസര്‍കോട്: ജില്ലയിലെ വിവിധ സ്‌കൂളുകളിലുള്ള അദ്ധ്യാപക ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. അദ്ധ്യാപക തസ്തികയിലേക്കുള്ള റാങ്ക്‌ലിസ്റ്റ് നിലവിലുണ്ടായിട്ടും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഒഴിവുള്ള അദ്ധ്യാപക തസ്തികകള്‍ ഉടന്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിലവില്‍ അദ്ധ്യാപക ക്ഷാമം അനുവഭിക്കുന്ന സ്‌കൂളുകളില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആണ് ഇത് സംബന്ധിച്ച് വികസന സമിതിയോഗത്തില്‍ ആവശ്യമുന്നയിച്ചത്.

ജില്ലയിലെ വിവിധ റോഡുകളിലെ അനധികൃത ഹമ്പുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് വികസന സമിതിയോഗം നിര്‍ദേശം നല്‍കി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) യാണ് ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചത്. അനധികൃതമായി നിര്‍മ്മിച്ച ഹമ്പുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിവരം ശേഖരിക്കുന്നത്.

കൈവരിയില്ലാത്ത പാലങ്ങളില്‍ കൈവരി നിര്‍മ്മിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈയിടെ പള്ളങ്കോട് പാലത്തില്‍ നിന്നും വീണ് എ.എസ്.ഐ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി . പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു. പി.ബി. അബ്ദുല്‍ റസാഖ് എം. എല്‍. എ യാണ് ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചത്.  എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള വകുപ്പ് മന്ത്രിയുടെ നിര്‍ദേശം ചൂണ്ടികാണിച്ചുകൊണ്ട് എന്‍.എ നെല്ലിക്കുന്ന് എം. എല്‍. യാണ് ഈ ആവശ്യമുന്നയിച്ചത്.

റോഡ് സുരക്ഷ ഫണ്ടില്‍ ഉള്‍പ്പെടുത്തി തലപ്പാടി മുതല്‍ കാലിക്കടവ് വരെ 4,97,75,269 രൂപയുടെ  പ്രവര്‍ത്തി നടത്തുന്നതിന് ജൂലൈ 31 ന് ടെണ്ടര്‍ ചെയ്യും. പ്രസ്തുത ജോലിയില്‍ ഞാണങ്കൈ വളവില്‍ ക്രാഷ് ബാരിയര്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ടെണ്ടര്‍ പൂര്‍ത്തീയായാലുടന്‍ പ്രവര്‍ത്തി ആരംഭിക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ പാതക്കിരുവശവും കാട് വെട്ടിമാറ്റി ഫലവൃക്ഷ തൈകളും തണല്‍ മരങ്ങളും വെച്ച്പിടിപ്പിക്കും.  പൊതുമരാമത്ത് റോഡുകളില്‍ മഴക്കുമുമ്പുണ്ടായ കുഴികള്‍ അടക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കുഴികള്‍ അടക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി കാര്‍ഡുടമകള്‍ അപൂര്‍ണമായും തെറ്റിച്ച അപേക്ഷകള്‍ റേഷന്‍ കടകള്‍ വഴി തിരിച്ചു നല്‍കി അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസ സമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. എം. എല്‍.മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി.പി ശ്യാമളാദേവി,  നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സന്‍ വി.ഗൗരി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, എ.ഡി.എം എച്ച് ദിനേശന്‍, പ്ലാനിങ് ഓഫീസര്‍ കെ.ഗിരീഷ്‌കുമാര്‍, ആര്‍.ഡി.ഒ എന്‍. ദേവീദാസ്, ഫൈനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പുനായര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia