സംഘര്‍ഷം: കുത്തേറ്റ യുവാവ് അപകടനില തരണം ചെയ്തില്ല
Feb 18, 2012, 16:30 IST
മാലോം ദര്‍ഘാസിലെ ശശിയുടെ മകന്‍ആഷിനാണ് (45) കഠാര കൊണ്ടുള്ള കുത്തേറ്റ് മംഗലാപുരം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്. ആഷിന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.
ആഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഫെബ്രുവരി 16ന് രാത്രി 7.30 മണിയോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെട്ട ആഷിനെ ദര്‍ഘാസിലെ ജോയി കഠാരകൊണ്ട് കുത്തിയത്.
നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റ ആഷിനെ ഉടന്‍ തന്നെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ജോബിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. ജോബിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോബി കര്‍ണ്ണാടക ഭാഗത്തേക്ക് കടന്നതായാണ് സൂചന.
Keywords: kasaragod, Kanhangad, Vellarikundu, Youth, Stabbed