ശ്രീ ശങ്കര ജയന്തി ആഘോഷം
Apr 16, 2012, 15:00 IST

കാഞ്ഞങ്ങാട്: യോഗക്ഷേമ സഭ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 26ന് പുത്തിലോട്ട് ഉപസഭാ മന്ദിരത്തില്‍ വച്ച് ഈ വര്‍ഷത്തെ ശ്രീ ശങ്കര ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ യോഗക്ഷേമ സഭ ജില്ലാ കാര്യാലയത്തില്‍ നടന്ന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
26ന് രാവിലെ 9 മണിക്ക് ഉപസഭാ പ്രസിഡന്റ് ടി.എ. ഗോവിന്ദന്‍ നമ്പൂതിരി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ ശങ്കരഅനുസ്മരണ പ്രഭാഷണം കപോതനില്ലത്ത് കുഞ്ഞിരാമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.എന്‍ ഈശ്വരന്‍ നമ്പൂതിരിപ്പാട് ശ്രീ ശങ്കര ആനുസ്മരണ പ്രഭാഷണം നടത്തും. പാലമംഗലം മുരളീധരന്‍ നമ്പൂതിരി, കല്പമംഗലം നാരായണന്‍ നമ്പൂതിരി, ഈയ്യക്കാട് നാരായണന്‍ നമ്പൂതിരി, മധുരക്കാട് നീലമന മാധവന്‍ നമ്പൂതിരി, ഡോ.ടി. ഗീത, വി.എന്‍ വാസുദേവന്‍ നമ്പൂതിരി, നീലമന ശങ്കരന്‍ എമ്പ്രാന്തിരി, വെതിരമന ശ്രീധരന്‍ നമ്പൂതിരി, പി. രാഘവേന്ദ്ര റാവു എന്നിവര്‍ സംബന്ധിക്കും.
1.00 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ ശങ്കര പ്രശ്നോത്തരിയും, സഭാംഗങ്ങള്‍ക്ക് ശ്രീ ശങ്കര കൃതികളുടെ പാരായണം എന്നിവയുടെ മത്സരവും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ 9495743460, 9497604083, 9497603400 എന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Sree Shankaracharya, Birthday celebration, Kanhangad, Kasaragod