വ്യാപാരിയുടെ മൂക്ക് ജെ സി ബി ഡ്രൈവര്‍ ഇടിച്ചുതകര്‍ത്തു
Aug 27, 2015, 13:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/08/2015) കടംകൊടുത്ത സാധനങ്ങളുടെ വില തിരികെ ചോദിച്ചതിന് വ്യാപാരിയുടെ മൂക്ക് ജെ സി ബി ഡ്രൈവര്‍ ഇടിച്ചുതകര്‍ത്തു. വെള്ളരിക്കുണ്ട് ടൗണിലെ കുന്നേല്‍പ്പുരയിടത്തില്‍ ട്രേഡേഴ്‌സ് ഉടമ കാരാട്ട് സ്വദേശി ബിനുവിനാണ് (35) മര്‍ദ്ദനമേറ്റത്. ബിനുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു മാസം മുമ്പ് ബിനുവിന്റെ സ്ഥാപനത്തില്‍ നിന്നും കാറളത്തെ കൊച്ചുപറമ്പില്‍ ടോമി 40,000 രൂപയുടെ സാധനങ്ങള്‍ കടം വാങ്ങിയിരുന്നു. പിറ്റേന്ന് പണം കൊടുക്കാമെന്ന് പറഞ്ഞാണ് സാധനങ്ങള്‍ കൊണ്ടുപോയത്. എന്നാല്‍ പല തവണ അവധി പറഞ്ഞെങ്കിലും പണം നല്‍കിയില്ല. വിളിച്ചാല്‍ ഫോണും അറ്റന്റ് ചെയ്യാതെയായി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ടോമിയെ തേടി ബിനു കാറളത്തെ വീട്ടിലെത്തി. വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് തിരിച്ചുപോകുന്നതിനിടയില്‍ തന്നെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിനു പറയുന്നത്.
അക്രമത്തില്‍ ബിനുവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. ജെ സി ബിയുടെ വേഗതയില്‍ തന്നെയായിരുന്നു ടോമിയുടെ ആക്രമണവും. സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രതിഷേധിച്ചു.
Keywords: Kasaragod, Kerala, Kanhangad, Driver, Assault, Attack, Shop keeper assaulted.
Advertisement: