വ്യാജ രേഖ: ഹെഡ്മിസ്ട്രസിനെയും മുന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെയും വിസ്തരിച്ചു
Dec 15, 2011, 16:36 IST
കാഞ്ഞങ്ങാട്: സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെയും ജില്ലാ ആശുപത്രിയിലെ ഇ എന്‍ ടി വിദഗ്ധന്റെയും വ്യാജ രേഖകളുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ കേസില്‍ പരാതിക്കാരിയായ ഹെഡ്മിസ്ട്രസിനെയും കേസിലെ സാക്ഷികളില്‍ ഒരാളായ മുന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെയും കോടതി വിസ്തരിച്ചു.
പള്ളിക്കര ഗവ. ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന കെ പി നളിനി നമ്പ്യാര്‍, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോക്ടര്‍ പി കൃഷ്ണന്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി വിസ്തരിച്ചത്. വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ പള്ളിക്കര തൊട്ടിയിലെ സഹാറത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബദറുല്‍ മുനീര്‍(39), പള്ളിക്കര പൂച്ചക്കാട്ടെ അന്തൂഞ്ഞിയുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍(44) എന്നിവരാണ് പ്രതികള്‍.
മുഖ്യ പ്രതിയായ ബദറുല്‍ മുനീര്‍ ഈ കേസിന്റെ വിചാരണ വേളയില്‍ ഹാജരാകുന്നുണ്ട്. എന്നാല്‍ അബ്ദുള്‍ റഹ്മാന്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. പത്ത് വര്‍ഷം മുമ്പാണ് പള്ളിക്കര ഗവ. ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന കെ പി നളി നി നമ്പ്യാര്‍, ജില്ലാ ആശുപത്രിയിലെ ഇ എന്‍ ടി വിദഗ്ധന്‍ ഡോ. നിത്യാനന്ദ ബാബു എന്നിവരുടെ സീലുകളും ഒപ്പുകളും വ്യാജമായി നിര്‍മ്മിച്ച് കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് പാസ്‌പോര്‍ട്ടിനായി ഹാജരാക്കിയ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയ താണെന്ന് വ്യക്തമായത്.
തുടര്‍ന്ന് നളിനി നമ്പ്യാരുടെ പരാതി പ്രകാരം ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷ ണ ചുമതല പിന്നീട് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഏറ്റെടുക്കുകയുമായിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ മൊത്തം 23 ഓളം സാക്ഷികളാണുള്ളത്. വരും ദിവസങ്ങളില്‍ മറ്റുസാക്ഷികളെ വിസ്തരിക്കും.
Keywords: Fake document,case,court, Kanhangad, Kasaragod