വീട് അക്രമിച്ചതില്‍ പ്രതിഷേധിച്ചു
Oct 14, 2011, 11:44 IST
കാസര്‍കോട്: ജി.എസ്.ടി.യു. ബേക്കല്‍ ഉപജില്ലാ ട്രഷറര്‍ പള്ളിക്കര ഗവ. യു.പി. സ്കൂളിലെ അധ്യാപകന് ടി.കെ. റാഷിദിന്റെ കാഞ്ഞങ്ങാട് കല്ലംചിറയിലെ വീട് ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ അക്രമിച്ചതില്‍ ജി.എസ്.ടി.യു.ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. സദാനന്ദന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന് കരിച്ചേരി, വി.എം. ഷാഹുല്‍ ഹമീദ്, കെ. അനില്‍ കുമാര്‍, കെ.എ. തോമസ്, എം.തമ്പാന് നായര്‍, എം.സുനില്‍കുമാര്‍ സംസാരിച്ചു.
Keywords: Kasaragod, Assault, Kanhangad, House, പ്രതിഷേധിച്ചു