വിശ്വാസ വഞ്ചന; അഞ്ചുപേര്‍ക്കെതിരെ കോടതിയില്‍ ഹരജി
Jun 19, 2012, 16:21 IST
കാഞ്ഞങ്ങാട് : സ്ഥലമിടപാടില്‍ വിശ്വാസ വഞ്ചന നടത്തിയതിന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കോടതിയില്‍ ഹരജി നല്കി.
പള്ളിക്കര കണിയംപാടിയിലെ കെവി നാരായണനാണ് (59) മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ സഫിയ (61), മക്കളായ ഫാത്തിമ ബീവി (38), മറിയക്കുഞ്ഞി (31), അബൂബക്കര്‍ സിദ്ദിഖ് (39), ഖദീജ (35) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
കീക്കാന്‍ വില്ലേജിലുള്ള സ്ഥലം വില്പന നടത്തിയതിലാണ് വിശ്വാസ വഞ്ചന കാണിച്ചത്. 60 സെന്റ് സ്ഥലം ഭാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാരായണനെതിരെ സഫിയയും മക്കളും കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. സമന്‍സ് ലഭിച്ചപ്പോഴാണ് തനിക്കെതിരെ പരാതി നല്കിയ കാര്യം നാരായണന് അറിഞ്ഞത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് സഫിയയും മക്കളും തന്നെ വഞ്ചിക്കുകയാണുണ്ടായതെന്ന് നാരായണന് കോടതിയില്‍ നല്കിയ ഹരജിയില്‍ വ്യക്തമാക്കി. ഹരജി സ്വീകരിച്ച കോടതി ഹാജരാകാന്‍ സഫിയയ്ക്കും മക്കള്‍ക്കും നോട്ടീസയച്ചു.

Keywords: Kasaragod, Kanhangad, court order