city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിശ്വാസാനുഷ്ഠാനങ്ങളെ ആദരിക്കല്‍ സൗഹൃദത്തിന്റെ കാതല്‍: ബഷീര്‍

വിശ്വാസാനുഷ്ഠാനങ്ങളെ ആദരിക്കല്‍ സൗഹൃദത്തിന്റെ കാതല്‍: ബഷീര്‍
Basheer Vellikoth
കാഞ്ഞങ്ങാട്: ഒരു മതവിശ്വാസിക്കും മറ്റൊരു മതവിശ്വാസത്തെയും അനുഷ്ഠാനത്തെയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ എല്ലാ മതവിശ്വാസികള്‍ക്കും മറ്റുമത വിശ്വാസ ആചാര അനുഷ്ഠാനങ്ങളെ ആദരിക്കാനവുമെന്നും ഈ ആദരവാണ് സൗ ഹൃദത്തിന്റെ കാതലെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യപോലെ ഒരു ബഹുസ്വര സമൂഹത്തില്‍ പരസ്പര സഹകരണത്തമില്ലാതെ ഒരു മതവിഭാഗത്തിനും ജീവിക്കാനാവില്ല. സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളല്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്ന ജനതയുടെ സ്വച്ഛന്ദമായ സൗഹൃദത്തെ മുറിപ്പെടുത്താന്‍ അധികാര താല്‍പര്യത്തോടെ ശ്രമിക്കുന്നവര്‍ വിജയിക്കാത്തത് ഈ സഹകരണത്തിന്റെ അടിത്തറ ഭദ്രമായതുകൊണ്ടാണ്.
വിവിധ മതവിഭാങ്ങളുടെ ആഘോഷവസരങ്ങളില്‍ സന്തോഷം പസ്പരം പങ്കുവെക്കാന്‍- അത്തരം വേദികളില്‍ സഹോദര സമുദായംഗങ്ങളെത്തുന്നത് ഈ സാമൂഹികാന്തരീക്ഷത്തിന്റെ തേട്ടം കൊണ്ടാണ്.
പെരുകളിയാട്ടം നടക്കുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രവും പരിസരവും സന്ദര്‍ശിച്ച ശേഷം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, ട്രഷറര്‍ സി. കുഞ്ഞാമദ്പാലക്കി, വൈസ് പ്രസിഡണ്ടുമാരായ സി. മുഹമ്മദ്കുഞ്ഞി, എന്‍.പി. അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി ബഷീര്‍ ആറങ്ങാടി എന്നിവരോടൊപ്പം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബശീര്‍. ആഘോഷകമ്മിറ്റി ഭാരവാഹികളായ വേണുഗോപാലന്‍ നമ്പ്യാര്‍, അമ്പൂഞ്ഞി, വി. കുമാരന്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചു.

Keywords: Kasaragod, Kanhangad, Basheer Vellikoth.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia