വി.വി.പ്രസന്നകുമാരിയ്ക്ക് യാത്രയയപ്പ് തിങ്കളാഴ്ച
Oct 30, 2011, 18:31 IST
കാസര്‍കോട്: ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവും വര്‍ക്കിങ് വിമന്‍സ് കോ-ഓഡിനേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.വി പ്രസന്ന കുമാരി വിരമിച്ചു. കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ സീനിയര്‍ ടെലിഫോണ്‍ ഓപ്പറേറ്റീവ് അസിസ്റ്റന്റ് ആയിരുന്നു. ബി.എസ്.എന്‍.എല്‍.ഇ.യു കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ്, കണ്ണൂര്‍ എസ്.എസ്.എ വൈസ്പ്രസിഡന്റ്, സംസ്ഥാന മഹിളാ കമ്മറ്റി അംഗം, ആശ വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന സമിതി അംഗവുമാണ്. എന്‍.എഫ്.പി.ടി.ഇ സംസ്ഥാന മഹിളാ കണ്‍വീനര്‍, എ.ഐ.ടി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ്, പി.ആന്റ്.ടി.സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മറ്റി അംഗം, കാസര്‍കോട് കെ.ജി.ബോസ് ട്രസ്റ്റ് സെക്രട്ടറി, ബി.എസ്.എന്‍.എല്‍.എംപ്ലോയീസ് സഹകരണ സംഘം ഓണററി സെക്രട്ടറി എന്നീ നിലകളിലും പ്രസന്നകുമാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗവും ജനകീയാസൂത്രണ പദ്ധതി സംസ്ഥാന ഫാക്കല്‍റ്റിയംഗവും ആയിരുന്നു. കാഞ്ഞങ്ങാട് മേലാങ്കോട്ടെ മുന്‍ കെ.എസ്.ടി.എ.നേതാവ് എ.മാധവന്‍ മാസ്റ്ററുടെ ഭാര്യയാണ് പ്രസന്നകുമാരി. 38വര്‍ഷത്തെ സര്‍വീസിനുശേഷം വിരമിച്ച പ്രസന്നകുമാരിക്ക് ബി.എസ്.എന്‍.എല്‍.എംപ്ലോയീസ് യൂണിയന്‍ തിങ്കളാഴ്ച യാത്രയയപ്പ് നല്‍കും. വൈകീട്ട് 4.30ന് കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ നടക്കുന്ന പരിപാടി സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.