വിമോചനയാത്രയ്ക്ക് കാഞ്ഞങ്ങാട്ടും കുമ്പളയിലും സ്വീകരണം
Apr 20, 2012, 14:30 IST

കുമ്പള: മുസ്ലിം പൈതൃകത്തിന്റെ പെരുമ പേറുന്ന ഉത്തരദേശത്ത് കുമ്പളയില്‍ യാത്രക്ക് അവേശോജ്ജ്വല സ്വീകാരം. കപട ആത്മീയതയുടെ കിറുക്ക്വേലകള്‍ക്കെതിരെ ധാര്‍മിക ജിഹാദ് നയിക്കുന്ന സ്വാര്‍ത്ഥവാഹക സംഘത്തെ ആയിരങ്ങളാണ് നഗരവീഥിയില്‍ സ്വീകരിച്ചാനയിച്ചത്. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തക്ബീറുകളോടെ ജാഥാനായകന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. യാത്രക്ക് പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, സി.ടി അഹമദലി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. സ്വീകരണ പൊതുയോഗം എം.എ കാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹാദി തങ്ങള്‍ അധ്യക്ഷം വഹിച്ചു. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സലീ ഇര്‍ഫാനി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. ജാഥാ നായകന്‍ അബ്ദുല്‍ ഹമീദ് ഫൈസി മറുപടി പ്രഭാഷണം നടത്തി. ഖത്തര്‍ ഇബ്രാഹീം ഹാജി ഹാരാര്‍പ്പണം നടത്തി. ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മാസ്റര്‍ മുണ്ടുപാറ, അബ്ദുര്‍റസാഖ് ബുസ്താനി, റഷീദ് ബെളിഞ്ചം, മുജീബ് ഫൈസി പൂലോട്, റഹീ ചുഴലി, നവാസ് പാനൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി, ഇസ്മാഈല്‍ ഹാജി എടച്ചലം, സുലൈമാന്‍ ദാരിമി ഏലംകുളം, എം.പി കടുങ്ങല്ലൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അബ്ദുല്ല മുഗു, ഹാരിസ് ദാരിമി, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, മൂസ ഹാജി കോഹിനൂര്‍, എ.കെ ആരിഫ്, മുഷ്താഖ് ദാരിമി, ശരീഫ് മുഗു, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മൂസ ഹാജി ബന്തിയോട്, ബി.എ റഹ്മാന്‍ ആരിക്കാടി, സുബൈര്‍ നിസാമി, ഫൈസല്‍ റഹ്മാനി, ഫൈസല്‍ റഹ്മാനി, ഫൈസല്‍ റഹ്മാനി, അബ്ദുല്ല മൌലവി മുല്‍കി, അബുല്‍ അക്റം മൌലവി എന്നിവര്‍ സംബന്ധിച്ചു. അബൂബക്ര്‍ സാലൂദ് നിസാമി സ്വഗതം പറഞ്ഞു.
കാഞ്ഞങ്ങാട്: ആത്മീയത, ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക് കാഞ്ഞങ്ങാട് ഊഷ്മള വരവേല്‍പ്. നോര്‍ത്ത് ചിറ്റാരിയില്‍ നിന്ന് ബൈക്കുകളുടെയും മറ്റുവാഹനങ്ങളുടെയും അകമ്പടിയോടെ കാഞ്ഞങ്ങാട്ടെത്തിയ യാത്രക്ക് നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വീകരണമൊരുക്കിയത്. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആത്മീയത മനുഷ്യ നന്മയാണ് ലക്ഷ്യം വെക്കുന്നതെന്നും മറിച്ചുള്ളത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കപട ആത്മീയതയെ തിരിച്ചറിയാന്‍ നമുക്കാവണം. ഇത് തിരിച്ചിറിഞ്ഞ് രംഗത്ത് വന്ന എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും ഇതിന് പിന്തുണ നല്‍കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബൂബക്ര്‍ മുസ്ലിയാര്‍ക്കെതിരെ എ ടു സെഡ് പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ കുറ്റപത്രം റഷീദ് അലി ശിഹാബ് തങ്ങള്‍ മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രമേയ പ്രഭാഷണം നടത്തി.
ജാഥാ നായകന്‍ അബ്ദുല്‍ ഹമീദ് ഫൈസി മറുപടി പ്രഭാഷണം നടത്തി. ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മാസ്റര്‍ മുണ്ടുപാറ, അബ്ദുര്‍റസാഖ് ബുസ്താനി, റഷീദ് ബെളിഞ്ചം, ബഷീര്‍ വള്ളിക്കോത്ത്, ശറഫുദ്ദീന്‍ കുനിയ, ദാവൂദ് ഹാജി, ഉമര്‍ തൊട്ടി, അബ്ദുല്ല ദാരിമി, മുനീര്‍ മൌലവി, സഈദ് അസ്അദി, നാസര്‍ കലൂരാവി, മജീദ് ചിത്താരി, ഇസ്ഹാഖ് ഹാജി, മുബാറക് ഹുസൈന്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, അലി ഫൈസി, അസീസ് അശ്രഫി, ഹമീദ് ഹാജി, മൊയ്തീന്‍ ബല്ലാ കടപ്പുറം, ഇസ്മാഈല്‍ മൌലവി, ഖലീല്‍ ബെളിഞ്ചം, സലീം മാസ്റര്‍, നിസാര്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Reception, SKSSF, Vimochanayathra, Kanhangad, Kumbala