city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥി­കള്‍ സംസ്‌ക്കാരം പ്രതി­ഫ­ലി­പ്പി­ക്കണം

വിദ്യാര്‍ത്ഥി­കള്‍ സംസ്‌ക്കാരം പ്രതി­ഫ­ലി­പ്പി­ക്കണം
കാഞ്ഞ­ങ്ങാട് : മുസ്‌ലിം വിദ്യാര്‍ത്ഥി­കള്‍ വേഷ­വി­ധാ­ന­ത്തിലും പെരു­മാ­റ്റ­ത്തിലും ഇസ്‌ലാ­മിക സംസ്‌ക്കാരം പ്രതി­ഫ­ലി­പ്പി­ക്ക­ണ­മെന്ന് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസി­ഡണ്ട് പി.­മു­ഹ­മ്മദ് കുഞ്ഞി മാസ്റ്റര്‍ ആവ­ശ്യ­പ്പെ­ട്ടു. വിദ്യാ­ലയ അന്ത­രീ­ക്ഷ­ത്തില്‍ ധര്‍മ്മ­ബോ­ധവും സമാ­ധാ­നവും കാത്തു­സൂ­ക്ഷി­ക്കാന്‍ എം.­എ­സ്.­എഫ് പ്രതി­ജ്ഞാ­ബ­ദ്ധ­മാ­ണ്. കാല­ത്തി­ന്റെയും സമു­ദാ­യ­ത്തി­ന്റെയും നേട്ടം പ്രതി­ഭയും നീതീ­ബോ­ധ­വു­മുള്ള വിദ്യാര്‍ത്ഥി സമൂ­ഹ­മാ­ണെന്ന് വസ്തുത കുട്ടി­കള്‍ വിസ്മ­രി­ക്ക­രു­ത്.

ഹൊസ്ദുര്‍ഗ്ഗ് ഗവ.­ഹ­യര്‍സെ­ക്ക­ണ്ടറി സ്‌കൂള്‍ യൂണിറ്റ് എം.­എ­സ്.­എഫ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാ­ടനം ചെയ്തു സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. ജില്ലാ എം.­എ­സ്.­എഫ് ജന­റല്‍ സെക്ര­ട്ടറി ആബിദ് ആറ­ങ്ങാടി അദ്ധ്യക്ഷത വഹി­ച്ചു.
മുനി­സി­പ്പ­ല്‍ കൗണ്‍സി­ലര്‍മാ­രായ അഡ്വ.­എന്‍.­എ.­ഖാ­ലി­ദ്, ഹംസത്ത് അബൂ­ബ­ക്കര്‍, മുനി­സി­പ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് പ്രസി­ഡണ്ട് മഹ്മൂദ് മുറി­യ­നാ­വി, മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസി­ഡണ്ട് കെ.­പി.­ബ­ഷീര്‍, ജില്ലാ എം.­എ­സ്.­എഫ് വൈസ് പ്രസി­ഡണ്ട് മനാഫ് എട­നീര്‍, മണ്ഡലം എം.­എ­സ്.­എഫ് പ്രസി­ഡണ്ട് സാദി­ഖുല്‍ അമീന്‍, ജലാല്‍ കല്ലു­രാവി പ്രസം­ഗി­ച്ചു.

Keywords:  Students, Kanhangad, ladies-dress, Kasragod, Muhammed Kunhi 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia