വിദേശ തൊഴിലന്വേഷകര്‍ക്ക് ശില്‍പശാല നടത്തി
Aug 22, 2015, 09:30 IST
നീലേശ്വരം: (www.kasargodvartha.com 22/08/2015) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ നോര്‍ക്കാറൂട്ട്‌സ് നീലേശ്വരത്ത് സംഘടിപ്പിച്ച വിദേശ തൊഴിലന്വേഷകര്‍ക്കുള്ള ശില്‍പശാല നോര്‍ക്കാറൂട്ട്‌സ് പ്രോഗ്രാം ഓഫീസര്‍ ഇമ്പിച്ചി കോയ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
നോര്‍ക്കാറൂട്ട്‌സ് റിസോഴ്‌സ് പേഴ്‌സണ്‍ ഇഫ്താര്‍ അഹമ്മദ്, രാജു എന്നിവര്‍ ക്ലാസെടുത്തു. ശില്‍പശാലയില്‍ ജില്ലയില്‍ നിന്ന് 80 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ തയ്യില്‍ നിര്‍വഹിച്ചു. ശ്രീലത ശ്രീനിവാസന്‍ സ്വാഗതവും വിജിത എ.കെ നന്ദിയും പറഞ്ഞു.

Keywords : Nileshwaram, Kanhangad, Kerala, Inauguration, NORKA, Workshop.