വികസന സെമിനാര്‍ സംഘടിപ്പിച്ചു
Jun 15, 2012, 15:14 IST
കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഡെപ്യൂട്ടി പ്ളാനിംഗ് ഓഫീസര്‍ കെ.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.സുധാകരന്‍, വൈസ് പ്രസിഡണ്ട് യമുനാരാഘവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കസ്തൂരി ടീച്ചര്‍, കെ.കുഞ്ഞിരാമന്‍, പി.പി.നസീമ ടീച്ചര്‍, കെ.അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍, സുനു ഗംഗാധരന്‍, എം.ഗൌരി, ബി.ടി.സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്ളോക്ക് വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമ്മദ് ഷാഫി കരട് വികസന രേഖ അവതരിപ്പിച്ചു. കെ.ബാലകൃഷ്ണന്‍ വികസനരേഖ ക്രോഡീകരിച്ചു.
Keywords: Kanhangad, Seminar, Kasaragod