വണ്ടിച്ചെക്ക്; യുവതിക്കെതിരെ കേസ്
Jun 9, 2012, 16:04 IST
കാഞ്ഞങ്ങാട്: കടംവാങ്ങിയ പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കി വിശ്വാസ വഞ്ചന കാണിച്ചുവെന്ന പരാതിയില്‍ സ്ത്രീക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ പി വി സത്യന്റെ പരാതിയില്‍ കൊട്ടോടി പെരുമ്പള്ളിയിലെ ബാബുരാജിന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെയാണ് (42) കേസ്.
2012 മാര്‍ച്ച് 18 ന് ശ്യാമള സത്യനില്‍ നിന്ന് 75000 രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരിച്ച് ചോദിച്ച സത്യന് ശ്യാമള കാസര്‍കോട് ഐസിഐസിഐ ബാങ്കിന്റ ചെക്കാണ് നല്‍കിയത്. ഈ ചെക്കുമായി സത്യന്‍ ബാങ്കില്‍പോയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നും വണ്ടിചെക്കാണെന്നും വ്യക്തമായി. ഇതേതുടര്‍ന്ന് സത്യന്‍ ശ്യാമളയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Keywords: Kasaragod, Kanhangad, Kerala, Woman, Case