'ലക്ഷം തൊഴില്‍ദാന പദ്ധതി വിജയത്തിലേക്ക് '
Oct 4, 2011, 15:43 IST
കാസര്‍കോട്: 1994 ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുജ്ജീവിപ്പിക്കുന്നു. ഒരു ലക്ഷം യുവകര്‍ഷക സമിതിയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു പറഞ്ഞു. ഇതില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 85,000 ഓളം അംഗങ്ങള്‍ക്ക് ഗുണം കിട്ടും. ത്രിതല പഞ്ചായത്തുകള്‍, കൃഷി അനുബന്ധ വകുപ്പുകള്‍ 10 ശതമാനം സാമ്പത്തിക വിഹിതം ഒരു ലക്ഷം യുവകര്‍ഷക സമിതി അംഗങ്ങള്‍ക്ക് കിട്ടത്തക്കവിധത്തിലുള്ള പദ്ധതികള്‍ കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. തോമസ്.ടി തയ്യില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പവിത്ര ചെറുകാട്, പ്രഭാകരന്‍, ബി.സി. കുമാരന്‍, വൈസ് പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. ശ്രീധരന്‍ നായര്‍ പനയാല്‍ സ്വാഗതം സജി ജോസഫ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, കാസര്‍കോട്, തൊഴില്‍ദാന, യുവകര്‍ഷക