റോട്ടറി ക്ലബ്ബ് അവാര്‍ഡ് വിതരണം
Oct 28, 2011, 11:14 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ സര്‍വ്വീസ് അവാര്‍ഡുകള്‍ വെള്ളിയാഴ്ച്ച വിതരണം ചെയ്യും. ദന്തരോഗ വിദഗ്ധന്‍ ഡോ. ജയപ്രസാദ് കോടോത്ത് ,വിജയ ബാങ്ക് പിഗ്മി കുന്നുമ്മലിലെ രാഘവേന്ദ്രറാവു എന്നിവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. റോട്ടറി സെന്ററില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.എന്‍. സതീശ് മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ റോട്ടറി ജില്ലാ വൈസ് ഗവര്‍ണര്‍ വി. കൃഷ്ണന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് എം.എസ്. പ്രദീപ്, എം. അരുണ്‍ കുമാര്‍, എന്‍. സുരേഷ് പങ്കെടുത്തു.
Keywords: Kanhangad, Kasaragod, Rotary-club