രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട സമുദായ നേതാക്കള്‍ നിശ്ചയിക്കേണ്ട: പി.സി. വിഷ്ണുനാഥ്
Apr 20, 2012, 18:06 IST
ഹൊസ്ദുര്‍ഗ്: രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട സമുദായ നേതാക്കള്‍ നിശ്ചയിക്കേണ്ട കാര്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി സി വിഷ്ണുനാഥ് എംഎല്‍ എ അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ യുവജനയാത്രയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യാത്രാനായകനായ വിഷ്ണുനാഥ്. ഇച്ഛാശക്തിയുള്ള നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമൈന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന നന്മകള്‍ ഇത്തരം വിവാദങ്ങള്‍ കൊണ്ട് മറച്ചുവെക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ദേശീയ പാരമ്പര്യമുള്ള നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്നും പ്രശ്നപരിഹാര ഫോര്‍മുലകള്‍ ഇവരെ പഠിപ്പിക്കേണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.
സിപിഎമ്മിലെ വിഭാഗീയതയും ജീര്‍ണ്ണതയും കാരണമാണ് നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടത്. യുവജനയാത്ര എത്തുന്നതോടെ നെയ്യാറ്റിന്‍കര യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറും. 30 ലക്ഷം തൊഴില്‍ രഹിതരാണ് ഇന്ന് കേരളത്തിലുള്ളത്. അതേസമയം 35 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. സ്വാശ്രയം എന്നത് ഗാന്ധിജിയുടെ മുദ്രാവാക്യമാണ്. എന്നാല്‍ ഇന്നത് സ്വാശ്രയ മുതലാളിമാരുടെ പര്യായമായി മാറിയിരിക്കുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് യുവജനയാത്ര മുന്നോട്ട് പോകുന്നതെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി. എം. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. വി ടി ബലറാം എംഎല്‍ എ പ്രസംഗിച്ചു.
Keywords: P.C.Vishnunath MLA,Yuvajanayathra,Kanhangad,Kasaragod