രജിലേഷിന്റെ മരണം: സദാചാര പോലീസ് സംഘത്തിലെ പ്രതികള്‍ റിമാന്‍ഡില്‍
Apr 24, 2012, 16:54 IST
Rajilesh |
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ രജിലേഷ് പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ സദാചാര പോലീസ് സംഘത്തില്‍പ്പെട്ട നാലുപേരെ കൂടി കോടതി റിമാന്‍ഡ് ചെയ്തു. മെട്ടമ്മലിലെ എം ടി പി സമീര്‍ കാസിം(20), സി അബ്ദുല്‍ ബാസിത്ത് (23), കെ പി അഷ്‌റഫ്(21), എം ടി പി സാജിദ് (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിങ്കളാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ എം ടി പി മുഹമ്മദ് നിസാര്‍ (24), കെ സുല്‍ഫിക്കര്‍ (23), സഫീര്‍ (22), എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടോളം പ്രതികളെയാണ് ഇനി പിടികിട്ടാനുണ്ട്. ഇവര്‍ ഒളിവിലാണ്.
സെപ്റ്റംബര്‍ 16നാണ് തലിച്ചാലം എളമ്പച്ചി റെയില്‍പ്പാളത്തില്‍ രജിലേഷിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടത്. രജിലേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് സദാചാര പോലീസ് സംഘത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തത്.
Keywords: Kanhangad, Murder-case, Accuse, Kasaragod