യുവാവിനെ ബസില്‍ നിന്നിറക്കി റെയില്‍ പാളത്തില്‍ കൊണ്ടുപോയി മര്‍ദിച്ചു
Mar 5, 2015, 09:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/03/2015) യുവാവിനെ ബസില്‍ നിന്നിറക്കി റെയില്‍ പാളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു. ചേറ്റുകുണ്ട് കടപ്പുറത്തെ ചന്ദ്രന്റെ മകനും പെയിന്റിംങ് തൊഴിലാളിയുമായ കെ വിപിനാണ് (21) അക്രമത്തില്‍ പരിക്കേറ്റത്. വടികൊണ്ടുള്ള അടിയും കഠാരകൊണ്ടുള്ള കുത്തുമേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. സുഹൃത്ത് ശരത്തിനൊപ്പം ബസില്‍ പോകവെ മാണിക്കോത്ത് വെച്ചാണ് അഞ്ചംഗ സംഘം വിപിനെ ബസില്‍ നിന്നിറക്കി റയില്‍ പാളത്തില്‍ കൊണ്ടുപോയി മര്‍ദിച്ചത്.
ഇതിനിടയില്‍ വിപിന്റെ 7000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തകര്‍ക്കപ്പെട്ടു. നാട്ടുകാരാണ് വിപിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുധി, അജിത്ത്, അനീഷ്, രഞ്ജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Youth, Assault, Injured, Hospital, Treatment, K Vipin.