യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: വാറണ്ട് പ്രതി അറസ്റ്റില്‍
Mar 31, 2015, 09:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 31/03/2015) ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്തു. റബ്ബര്‍ ടാപ്പിംങ് തൊഴിലാളിയായ മാലോം വള്ളിക്കടവിലെ സിബി (43)യെയാണ് കര്‍ണാടക മടിക്കേരിയില്‍ വെച്ച് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
10 വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്കി 26 കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതി ഗര്‍ഭിണിയായതോടെ സിബി വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനിടെ യുവതി ഒരു കുഞ്ഞിന് ജന്മം നല്കി. 2011 ല്‍ വനിതാ കമ്മീഷന് നടത്തിയ സിറ്റിങ്ങില്‍ യുവതി സിബിക്കെതിരെ പരാതി നല്കി. ഇതേതുടര്‍ന്ന് വനിതാ കമ്മീഷന് നിര്‍ദേശ പ്രകാരം സിബിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് ലൈംഗിക പീഢനത്തിന് കേസെടുക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ സിബി ഒളിവില്‍ പോയി.
ഇതിനിടയില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതികുമാര്‍, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സിബിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords : Vellarikundu, Kasaragod, Kanhangad, Accuse, Arrest, Investigation, Molestation, Arrest Warrant, Police, Sibi, Warrant accused arrested.