യാദവസഭ സംസ്ഥാന സമ്മേളനം
Oct 10, 2011, 12:05 IST
കാഞ്ഞങ്ങാട്: അഖില കേരളയാദവസഭ സംസ്ഥാന സമ്മേളനം ഡിസംബര്‍ അവസാന വാരത്തില്‍ നടത്താന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നോടിയായി വിവിധ ജില്ലാ, താലൂക്ക് പഞ്ചായത്ത് യൂണിറ്റ്തല കണ്‍വെന്‍ഷനുകള്‍ നടത്തും. സംഘാടക സമിതി രൂപീകരണ യോഗം 23 ന് ഹൊസ്ദുര്‍ഗില്‍ ചേരും.
വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബി. കര്‍ത്തമ്പു മേസ്ത്രി, എന്‍. ഗംഗാധരന്‍ നെല്ലിത്തല, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബി. സത്യനാരായണന ബദിയടുക്ക, എം.പി. മധുസൂദനന്‍, വി.വി. കൃഷ്ണന്‍, വി.ഗോപി, പി. രാഘവന്‍ പയ്യന്നൂര്‍, കെ.എം.ദാമോദരന്‍, ശ്രീധരന്‍ ഏത്തടുക്ക, അഡ്വ. എം. രമേശ്, മോഹനന്‍ പുലിക്കോടന്‍ പ്രസംഗിച്ചു.
Keywords: kasaragod, Kanhangad