യാദവസഭ സംസ്ഥാന സമ്മേളനം
Oct 13, 2011, 11:44 IST
കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ സംസ്ഥാന സമ്മേളനം ഡിസംബര്‍ അവസാന വാരം നടത്താന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി വിവിധ ജില്ലാ താലൂക്ക് പഞ്ചായത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തും. വിപുലമായ സംഘടന സമിതി രൂപവത്കരണ യോഗം ഒക്‌ടോബര്‍ 23ന് ഹൊസ്ദുര്‍ഗില്‍ ചേരും. ജില്ലയിലെ ഷെട്ടര്‍ എന്ന ജാതിപ്പേരിലറിയപ്പെടുന്ന ഒരു സമുദായത്തിന് ക്യഷിയും പശുപരിപാലനവും കുലതൊഴിലാക്കിയ യാദവ പാരമ്പര്യവുമായോ സംസ്‌കാരിക വ്യാവസായുമായോ യാതൊരു ബന്ധവുമില്ലെന്ന് കമ്മിറ്റി വിലയിരുത്തി. പ്രസ്തുത വിഭാഗത്തിന്റെ അവകാശ വാദങ്ങള്‍ പൊള്ളയാണെന്ന് സമര്‍ത്ഥിക്കുന്ന കത്ത് പിന്നോക്ക വിഭാഗ കമ്മീഷന് നല്‍കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ വി. ക്യഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബി.കറുത്തമ്പു മേസ്ത്രി, എന്‍.ഗംഗാധരന്‍ നെല്ലിത്തല, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബി.നാരായണ ബദിയടുക്ക, എം.പി മധുസൂദനന്‍, വി.വി കൃഷ്ണന്‍, വി.ഗോപി, പി. രാഘവന്‍ പയ്യന്നൂര്‍, കെ.എം ദാമോദരന്‍, ശ്രീധരന്‍ ഏത്തടുക്ക എന്നിവര്‍ സംബന്ധിച്ചു. അഡ്വ.എം രമേഷ് സ്വാഗതവും, മോഹനന്‍ പുലിക്കോടന്‍ നന്ദിയും പറഞ്ഞു.

Keywords: District-Meet, Kanhangad, സംസ്ഥാന സമ്മേളനം, യാദവസഭ, കാഞ്ഞങ്ങാട്: