യക്ഷഗാനം അവതരിപ്പിച്ചു
Mar 1, 2013, 15:58 IST
കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ സോംഗ് ആന്റ് ഡ്രാമ ഡിവിഷന്റെ കലാകാരന്‍മാര്‍ കാഞ്ഞങ്ങാട് ധന്വന്തരി മഹാത്മെ’ യക്ഷഗാനം അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സിറിയക് ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് കൃഷ്ണ മന്ദിരം, ഉദുമ സിമെറ്റ് കോളേജ്, പാലക്കുന്ന് അംബിക കോളേജ് എന്നിവിടങ്ങളില്‍ കലാപരിപാടി അവതരിപ്പിച്ചു.
ഭാഗവതരായി അഡൂരിലെ നാരായണ മാട്ടെ, ചെണ്ടയില്‍ ബളളമൂല ഈശ്വര ഭട്ട്, മദ്ദളയില്‍ ശിവദാസ് കുണ്ടാര്‍ ഉദയകുമാര്‍ കാസര്‍കോട് ശ്രുതിയില്‍ ഏ.ജി.നായര്‍ കരണി, കമലാക്ഷ ആദൂര്‍, ശേഖര ജയനഗര്‍, ബി.കെ.ബാലകൃഷ്ണന്‍ കൊളത്തൂര്‍, ചമയം പത്മനാഭ ഷെട്ടി മജക്കാര്‍ എന്നിവരാണ് കലാകാരന്‍മാര്‍. ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. കാഞ്ഞങ്ങാട് കൃഷ്ണ മന്ദിരത്തില്‍ ശങ്കര ഹെഗ്‌ഡെ, ശ്രീകൃഷ്ണ ക്ഷേത്ര പ്രസിഡന്റ് എച്ച്.പി. ശാന്താറാം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Yakshagana, Health department, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News