city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മായം ചേര്‍ക്കല്‍ നിരോധന നിയമം: ലൈസന്‍സ് എടുക്കരുതെന്ന് രഹസ്യ നിര്‍ദ്ദേശം

മായം ചേര്‍ക്കല്‍ നിരോധന നിയമം: ലൈസന്‍സ് എടുക്കരുതെന്ന് രഹസ്യ നിര്‍ദ്ദേശം
കാഞ്ഞങ്ങാട്: മായം ചേര്‍ക്കല്‍ നിരോധന നിയമത്തിനെതിരെ വ്യാപാരികള്‍ സമരരംഗത്തിറങ്ങുന്നു. വ്യാപാരികള്‍ക്ക് ജീവപര്യന്തം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിക്കാവുന്ന ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് ആക്ട് നടപ്പിലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ക്ക് മനം കവരുന്ന നിറം പകരാന്‍ നിരോധിത വസ്തു ഉപയോഗിക്കുന്നതും പായ്ക്കറ്റിലും ലേബലിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാതിരിക്കലും മായം ചേര്‍ക്കലിന്റെ നിയമപരമായ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ പായ്ക്ക് ചെയ്ത് എത്തിക്കുന്ന പലഹാരങ്ങളില്‍ പതിച്ചിട്ടുള്ള സ്റ്റിക്കറിലെ വിലാസം അന്വേഷിച്ച് ചെന്നാല്‍ അങ്ങനെയൊരു സ്ഥാപനം നിലവിലുണ്ടാവില്ല. അതേസമയം ഉപഭോക്താക്കളുടെ ഇഷ്ട വിഭവമായ ഇത്തരം പലഹാരങ്ങള്‍ക്ക് ആവശ്യക്കാരേറെയുള്ളത് കൊണ്ട് വ്യാപാരികള്‍ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വാങ്ങി സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്.
അതിനിടെ വില്‍പ്പന നികുതി ഉദേ്യാഗസ്ഥരുടെ പീഢനത്തെ ഭയന്നാണ് പലഹാര പായ്ക്കറ്റുകളില്‍ ഇല്ലാത്ത വ്യവസായ സ്ഥാപനത്തിന്റെ സ്റ്റിക്കര്‍ പതിക്കുന്നത്. പലരും ഒരു ഉപജീവനമാര്‍ഗമെന്ന നിലയില്‍ സ്വന്തം വീടുകളില്‍ നിന്നുമാണ് പലഹാരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് വിപണികളിലെത്തിക്കുന്നത്.
എന്നാല്‍ വ്യക്തമായ മേല്‍വിലാസമോ കൃത്യമായ വിവരങ്ങളോ രേഖപ്പെടുത്താതെ കടയില്‍ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്താല്‍ നിരപരാധികളായ വ്യാപാരികളെയാണ് പ്രതിചേര്‍ത്ത് കേസെടുക്കുക. മേല്‍വിലാസം കൃത്യമല്ലാത്തതിനാല്‍ ഉല്‍പ്പാദകരും വിതരക്കാരും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. മായം ചേര്‍ക്കല്‍ നിരോധന ചട്ടത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഉണ്ടാക്കിയിട്ടുള്ള കര്‍ശന നടപടികള്‍ക്കെതിരെയാണ് വ്യാപാരി സമൂഹം പ്രതിഷേധവുമായി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി വ്യാപാരി അംഗങ്ങളാരും പിഎഫ്എ ലൈസന്‍സ് പുതുക്കുകയോ ഇതിന് വേണ്ടിയുള്ള പണം ട്രഷറിയില്‍ അടക്കുകയോ ചെയ്യരുതെന്ന് വ്യാപാരി സംഘടന സര്‍ക്കുലര്‍ വഴി വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം ചില വ്യാപാരികള്‍ സംഘടനയുടെ അറിയിപ്പുകള്‍ അവഗണിച്ച് സ്വകാര്യമായി പിഎഫ്എ ലൈസന്‍സ് നേടാനുള്ള നീക്കങ്ങളും നടത്തിവരുന്നുണ്ട്.

Keywords: kasaragod, Kerala, Kanhangad, Food

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia