മഴ: പടന്നയില്‍ വീട് പൂര്‍ണമായി തകര്‍ന്നു
Aug 29, 2012, 19:49 IST
പടന്ന: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ പടന്ന വടക്കേപ്പുറത്തെ വിപി. ബീഫാത്തുമ്മയുടെ വീട് പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്ക് വീട് പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
വി.പി. സക്കീന, മകന്‍ മുഹമ്മദ്കുഞ്ഞി, നാലുവയസ്സുകാരന് മുസൈഫ് എന്നിവര്‍ തകരുന്ന സമയത്ത് വീട്ടിനകത്തുണ്ടായിരുന്നു. വീടിന്റെ പിറക് വശം മുതല്‍ പൂര്‍ണമായി ഇടിഞ്ഞ് വീഴുകയായിരുന്നു. തകര്‍ന്ന ഭാഗത്തെ മുറിയില്‍ പിഞ്ചുകുഞ്ഞ് മുസൈഫ് ഉറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ബഹളം വെച്ചപ്പോള്‍ മുഹമ്മദ്കുഞ്ഞി മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. പഴക്കമുള്ള ഓട് മേഞ്ഞ വീട് തകര്‍ച്ചയില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ഇരുനില വീടാണ് തകര്‍ന്നത്.
തൃക്കരിപ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അപകടമുള്ള ഭാഗം നീക്കം ചെയ്തു. സംഭവ സ്ഥലം അഡീഷണല്‍ തഹസില്‍ദാര്‍ രാഘവന് സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ശംസുദ്ദീന്‍ ഹാജി, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.കെ.പി. ഹമീദലി, എസ്.സി. കുഞ്ഞഹമ്മദ് ഹാജി, പി.സി. മുഹമ്മദ് സാലി, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്, എന്‍.വി.ബാലഗോപാലന്, കെ.കുഞ്ഞമ്പു, വി.കെ.പി. മമ്മൂട്ടി ഹാജി, പി.കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി, പി.കെ.സി. റൗഫ് ഹാജി, കെ.സി. മുഹമ്മദ്കുഞ്ഞി ഹാജി, പി.കെ.സി. നാസര്‍ ഹാജി, അഡ്വ. ടി.എം.സി.കുഞ്ഞബ്ദുല്ല, വി.കെ. മഖ്സൂദലി, പി.വി. മുഹമ്മദ് അസ്‌ലം, പി.കെ. അഹമദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Keywords: Padanna, Rain, House-Collapse, Muslim-League, Kanhangad, Kasaragod