മല്‍സ്യത്തൊഴിലാളി ഭവന നിര്‍മ്മാണം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Sep 30, 2011, 17:36 IST
കാസര്‍കോട്: ഫിഷറീസ് ദേശീയ മല്‍സ്യത്തൊഴിലാളി ക്ഷേമ ഭവന നിര്‍മ്മാണ പദ്ധതിയുടെ തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യത നേടിയവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, ജില്ലയിലെ മല്‍സ്യ ഭവനുകളിലും പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപമുളളവര്‍ ഒക്‌ടോബര്‍ 15 നകം കാഞ്ഞങ്ങാട്ടുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാസര്‍കോട് അറ്റ് കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്ഗ് എന്ന വിലാസത്തില്‍ രേഖാമലൂം പരാതി സമര്‍പ്പിക്കേണ്ടതാണ്. പട്ടികയില്‍ യോഗ്യത നേടിയവര്‍ 15 നകം രേഖകള്‍ ഹാജരാക്കാത്ത പക്ഷം നറുക്കെടുപ്പിന് തയ്യാറാക്കുന്ന അന്തിമ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2202537 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords: Kasaragod, Kanhangad, Hosdurg, Fisher.