മദ്രസ ഗ്രാന്റ് അപേക്ഷ 30 വരെ ദീര്‍ഘിപ്പിച്ചു
Nov 23, 2011, 09:59 IST
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാറിന്റെ മദ്രസാ നവീകരണ പദ്ധതിയുടെ ഭാഗമായി 2011-12 വര്‍ഷത്തെ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 വരെ ദീര്‍ഘിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞിയെ അറിയിച്ചു.
അപേക്ഷകള്‍ നല്‍കാനുള്ളവര്‍ നിര്‍ദ്ദിഷ്ടഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം നാല് സെറ്റ് കോപ്പികള്‍ കാസര്‍കോട് ഡി.ഡി. ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ തയ്യാറാക്കുന്നതും റിക്കാര്‍ഡുകള്‍ഒരുക്കുന്നതുമായി ബന്ധപ്പെട്ട് 24 ന് രണ്ട് മണി മുതല്‍ കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കുമെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു.

Kanhangad, Madrasa-grand, Kasaragod