city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യശാലയില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ തിരിച്ചറിഞ്ഞു

മദ്യശാലയില്‍  കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ തിരിച്ചറിഞ്ഞു
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ബീവറേജ് മദ്യശാലയിലും ഹൊസ്ദുര്‍ഗ് മത്സ്യ മാര്‍ക്കറ്റിനടുത്തുള്ള സിഗരറ്റ് ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പടന്നക്കാടും കവര്‍ച്ചകള്‍ നടത്തിയ മൂന്നംഗ സംഘത്തെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് കലാപം മറയാക്കി ഇവര്‍ തന്ത്രപൂര്‍വ്വം കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഇരിട്ടിയില്‍ പിടിയിലായ സംസ്ഥാനത്തെ വിവിധ കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ട പേരാവൂര്‍ മുരിങ്ങോടിയിലെ കുന്നുമ്മല്‍ റഫീഖ്(40), എടക്കാട് മാമക്കുന്നിലെ പി പി അഷ്‌റഫ്(40), ആലക്കോട് നെല്ലിക്കുന്നിലെ തെക്കേമുറിയില്‍ തങ്കച്ചന്‍(44) എന്നിവരാണ് കാഞ്ഞങ്ങാട്ടും കവര്‍ച്ച നടത്തിയത്.
ബീവറേജ് മദ്യശാലയുടെ മുന്‍ഭാഗത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷണ സംഘം ലക്ഷക്കണക്കിന് രൂപ സൂക്ഷിച്ചിരുന്ന അലമാര തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് നടക്കാതെ വന്നപ്പോള്‍ മദ്യക്കുപ്പികള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. സിഗരറ്റ് ഗോഡൗണില്‍ നിന്ന് മോഷ്ടിച്ച സിഗരറ്റ് തളിപ്പറമ്പിലെ ഒരു കടയില്‍ വിറ്റഴിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസന്വേഷിക്കുന്ന കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള പ്രത്യേക സംഘത്തില്‍പ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീമും സംഘവും ഇന്നലെ കാഞ്ഞങ്ങാട്ടെത്തി തുടരന്വേഷണം നടത്തി. ഇരിട്ടിയില്‍ പിടിയിലായ മൂന്നംഗ സംഘത്തിന് കാഞ്ഞങ്ങാട്ടിന് പുറമെ ഇരിട്ടി, ഉളിക്കല്‍, പേരാവൂര്‍, ആറളം, പെരിങ്ങോം, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം, ആലത്തൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കവര്‍ച്ചക്ക് തങ്കച്ചനാണ് നേതൃത്വം നല്‍കി വരുന്നത്.
എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷമാണ് തങ്കച്ചന്‍ വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
അതിനിടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് വന്‍ കവര്‍ച്ചകള്‍ നടത്തി വരികയായിരുന്ന കാഞ്ഞങ്ങാട്, കാസര്‍കോട് സ്വദേശികളായ മൂന്നംഗ സംഘം കണ്ണൂരില്‍ പോലീസ് വലയിലായി. ഇവരെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങളില്‍ ചിലത് ഈ സംഘം കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറി വര്‍ക്‌സ് ഉടമക്ക് വിറ്റഴിച്ചതായി തെളിഞ്ഞു. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ മിനുക്കുകയും ആസിഡ് പ്രയോഗം നടത്തുകയും ചെയ്യുന്ന മഹാരാഷ്ട്ര സാഗ്ലി സ്വദേശിയായ സച്ചിന്‍ എന്ന യുവാവ് ഈ കവര്‍ച്ചാ സംഘം കവര്‍ന്ന സ്വര്‍ണ്ണാഭരണ ങ്ങളില്‍ 17 പവന്‍ ചുളുവിലക്ക് വാങ്ങിയതായി അന്വേഷ ണത്തില്‍ വ്യക്തമായി. കണ്ണൂ രില്‍ നിന്നെത്തിയ പോലീസ് സംഘം ഈ യുവാവിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.
പള്ളിക്കരയില്‍ മാസങ്ങ ള്‍ക്ക് മുമ്പ് ഒരു ബന്ധുവീട്ടില്‍ നിന്ന് യുവാവ് കവര്‍ച്ച ചെയ് ത സ്വര്‍ണ്ണാഭരണങ്ങളില്‍ നി ന്ന് മോഷണ വസ്തുവാണെ ന്നറിഞ്ഞിട്ടും വിലക്ക് വാങ്ങിയ പത്ത് പവന്‍ സ്വര്‍ണ്ണം പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. കുപ്രസിദ്ധ കവര്‍ച്ചക്കാരില്‍ നിന്നും വര്‍ഷങ്ങളായി തൊണ്ടിമുതലുകള്‍ വിലക്കെടുക്കുന്ന ഈ യുവാവിനെ കണ്ണൂരില്‍ പിടിയിലായ മൂന്നംഗ കവര്‍ച്ചാ സംഘത്തോടൊപ്പം കേസില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Keywords: kasaragod, Kanhangad, Robbery-case, Accuse

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia