മദ്യലഹരിയിലെത്തി യുവാവിന്റെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു
Jan 30, 2012, 17:53 IST
കാഞ്ഞങ്ങാട്: യുവാവിനെ മദ്യലഹരിയിലെത്തിയ ആള്‍ തലകൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. കൊളവയലിലെ ഗംഗാധരന്റെ മകനും തേപ്പ് ജോലിക്കാരനുമായ വിനോദാണ് (27) തലകൊണ്ടുള്ള ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വി നോദിനെ കണ്ട് എതിരെ മദ്യ ലഹരിയില്‍ വരികയായിരുന്ന ഉമേശന്‍ പ്രകോപിതനാവുകയായിരുന്നു. തന്നെ കണ്ടാല്‍ ഗൗനിക്കാത്തത് എന്താണെന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ഉമേശന്‍ തലകൊണ്ട് വിനോദിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. വിനോദിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Attack, Youth, kasaragod, Kanhangad