മദ്യപിച്ച് ബൈക്കോടിച്ച യുവാവിന് പിഴ
Mar 27, 2012, 16:14 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ബൈക്കോടിച്ച യുവാവിന് കോടതി രണ്ടായിരം രൂപ പിഴ വിധിച്ചു. പാണത്തൂര്‍ പുതുപറമ്പിലെ ജോബിന് ജോസഫിനാണ്(24) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(2)കോടതി പിഴ വിധിച്ചത്. മാര്‍ച്ച് 24ന് കുന്നുംകൈ കുരിശ്പള്ളിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കെ.എല്‍.14 എ 6178 നമ്പര്‍ ബൈക്കോടിച്ച ജോബിനെ പിടികൂടുകയായിരുന്നു.
Keywords: Liquor-drinking, Fine, Kanhangad, Youth